മുംബൈ: പ്രശസ്ത ഹിന്ദി സീരിയലുകളില്‍ താരമായ സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. 44 വയസുകാരനായ സമീറിന്‍റെ മൃതദേഹം മുംബൈ മലാഡിലെ ഇദ്ദേഹത്തിന്‍റെ അപ്പാര്‍ട്ട്മെന്‍റിലാണ് കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്‍റിന്‍റെ സീലിംഗില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

അടുത്തിടെയാണ് ഈ അപ്പാര്‍ട്ട്മെന്‍റ് നടന്‍ വാടകയ്ക്ക് എടുത്തത്.  അപ്പാര്‍ട്ട്മെന്‍റിലെ കാവല്‍ക്കാരനാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.

നിലവില്‍ യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരുകയായിരുന്നു സമീര്‍. ഇതില്‍ അച്ഛന്‍ വേഷമാണ് നടന്. കഹാനി ഖര്‍ ഖര്‍ കീ, ക്യൂ കീ സ്ലാസ് ബീ, കബി ബഹു ദീ എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ഇദ്ദേഹം ചെയ്തിട്ടുണ്ട്.