Asianet News MalayalamAsianet News Malayalam

സ്വയംഭൂവിനായി കുതിര സവാരി പഠിക്കുന്നു, ഫോട്ടോ പുറത്തുവിട്ട് സംയുക്ത

നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്നു.

Actor Samyuktha horse riding photo out hrk
Author
First Published Feb 11, 2024, 2:20 PM IST | Last Updated Feb 11, 2024, 2:20 PM IST

നിഖില്‍ സിദ്ധാര്‍ഥ നായകനായി വരാനിരിക്കുന്ന ചിത്രമാണ് സ്വയംഭൂ. കാര്‍ത്തികേയ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് നിഖില്‍ സിദ്ധാര്‍ഥ എന്നതിനാല്‍ സ്വയംഭൂ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മലയാളി നടി സംയുക്തയാണ് നായിക. നിഖില്‍ സിദ്ധാര്‍ഥയുടെ സ്വയംഭൂ സിനിമയിലെ കഥാപാത്രം മികച്ചതാക്കാൻ കുതിര സവാരി പഠിക്കുന്നതിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് സംയുക്ത.

സംവിധാനം നിര്‍വഹിക്കുന്നത് ഭരത് കൃഷ്‍ണമാചാരിയാണ്. സംഗീതം രവി ബസ്രുറാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്ക് വലിയ പ്രതീക്ഷയുള്ള ചിത്രമാണ് സ്വയംഭൂ. 'സ്വയംഭൂ' ഒരു പാൻ ഇന്ത്യൻ ചിത്രം ആയിരിക്കും.

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം 'സ്‍പൈ'യാണ്. സംവിധാനം ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്‍ഥയ്‍ക്കു പുറമേ 'സ്‍പൈ' സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്‍പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്‍ത, ജിഷു സെൻഗുപ്‍ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥി വേഷത്തിലും എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം വിശാല്‍ ചന്ദ്രേശഖറായിരുന്നു .

നിഖില്‍ സിദ്ധാര്‍ഥ നായകനായി ഇതിനുമുമ്പെത്തിയ ചിത്രം '18 പേജെസ്' ആയിരുന്നു. പല്‍നാട്ടി സൂര്യ പ്രതാപിന്റെ സംവിധാനത്തിലുള്ള ചിത്രം വൻ ഹിറ്റായിരുന്നു. നടൻ ചിമ്പുവും ഒരു ഗാനമാലപിച്ച ചിത്രത്തിന് ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എ വസന്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത്. നവീൻ നൂലിയാണ് ചിത്രസംയോജനം നിര്‍വഹിച്ചത്.

Read More: 'ബ്ലസിയുടെ വെല്ലുവിളി അതായിരുന്നു', ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്, ജോര്‍ദാനിലെ കൊവിഡ് കാലത്തെ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios