ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള മോദിയുടെ സമർപ്പണം വളരെ വിലമതിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു.
ഇന്ന് എഴുപത്തി രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയ- സിനിമാ- കായിര രംഗത്തുള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ കുറിച്ച ആശംസ സന്ദേശമാണ് ശ്രദ്ധനേടുന്നത്.
ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള മോദിയുടെ സമർപ്പണം വളരെ വിലമതിക്കുന്നുവെന്ന് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തു. ജന്മദിനം ആസ്വദിക്കാൻ ഒരു ദിവസം അവധിയെടുക്കൂ എന്നും ഷാരൂഖ് ഖാൻ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് ടാഗ് ചെയ്താണ് ഷാരൂഖ് ഖാൻ ആശംസ നേർന്നത്.
‘നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള നിങ്ങളുടെ സമർപ്പണം വളരെ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കാൻ നിങ്ങൾക്ക് ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുത്ത് നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ സർ. ജന്മദിനാശംസകൾ നരേന്ദ്ര മോദി’, എന്നാണ് ഷാരൂഖ് കുറിച്ചത്. രാവിലെ മുതൽ നിരവധി പേരാണ് മോദിക്ക് ആശംസയുമായി എത്തിയത്. അക്ഷയ് കുമാർ, കങ്കണ റണൗട്ട്, അമിതാഭ് ബച്ചൻ, അനുപം ഖേർ, അനിൽ കപൂർ, അജയ് ദേവഗൺ, കരൺ ജോഹർ, സിദ്ധാർത്ഥ് മൽഹോത്ര തുടങ്ങിയ നിരവധി പേർ ആശംസ അറിയിച്ചിട്ടുണ്ട്.

'എന്നെ ഷാരൂഖുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം': ദുല്‍ഖര്‍
മലയാളി താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരും മോദിക്ക് ആശംസകളുമായി രംഗത്തെത്തി. "നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്നേഹവും നേരുന്നു. നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെ", എന്നാണ് മോഹൻലാൽ കുറിച്ചത്.
"നമ്മുടെ ചലനാത്മകവും ദീർഘവീക്ഷണമുള്ളതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. രാഷ്ട്രത്തെ നിസ്വാർത്ഥമായി സേവിക്കാൻ താങ്ങൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു", എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
