ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ് ഷമ്മി തിലകൻ പങ്കുവച്ചിരിക്കുന്നത്.

ലയാള സിനിമയിലെ പ്രിയതാരമാണ് ഷമ്മി തിലകൻ(Shammy Thilakan). കാലങ്ങളായി സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. തന്റെ നിലപാടുകൾ കൃത്യമായി തന്നെ തുറന്നുപറയാൻ മടികാണിക്കാത്ത സിനിമാ താരങ്ങളിൽ ഒരാൾ കൂടിയാണ് ഷമ്മി തിലകൻ. ഇതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഫാദേഴ്സ് ഡേയിൽ ഷമ്മി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ് ഷമ്മി തിലകൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പം തിലകന്റെ ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ആശംസകളറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

ഷമ്മി തിലകന്റെ പോസ്റ്റ്

‘മത്തായിയുടെ സുവിശേഷം. 26:39
അവന്‍ അല്പദൂരം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു : എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!ഹാപ്പി ഫാദേഴ്‌സ് ഡേ.

'എന്‍റെ മകനോട് അസൂയ തോന്നിയ നിമിഷം'; ഫാദേഴ്സ് ഡേ ആശംസയുമായി ഷമ്മി തിലകന്‍

അതേസമയം, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന എന്ന ചിത്രത്തിലാണ് ഷമ്മി തിലകൻ ഒടുവിൽ അഭിനയിച്ച ചിത്രം. പബ്ലിക് പ്രോസിക്യൂട്ടര്‍ രഘുറാം ആയ്യര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷമ്മി തിലകന്‍ അവതരിപ്പിച്ചത്. നിവിന്‍ പോളി നായകനാവുന്ന പടവെട്ടാണ് ഷമ്മി തിലകന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.

Pyali : ദുല്‍ഖര്‍ അവതരിപ്പിക്കുന്ന 'പ്യാലി'യുടെ റിലീസ് പ്രഖ്യാപിച്ചു