ശിവകാര്‍ത്തികേയന്റെ അയലാന്റെ അപ്‍ഡേറ്റ് പുറത്ത്.

ശിവകാര്‍ത്തികേയൻ നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് അയലാൻ. സംവിധാനം ആര്‍ രവികുമാറാണ്. അയലാന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടതാണ് താരത്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്നത്. ശിവകാര്‍ത്തിയേകന്റെ ഒരു സയൻസ് ഫിക്ഷൻ ചിത്രമായി എത്തുന്ന അയലാന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 26ന് ആയിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

തിരക്കഥ എഴുതുന്നതും ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗാണ് നായിക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് നിരവ് ഷായാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്.

ശിവകാര്‍ത്തികേയനും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം എസ്‍കെ 21ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നും റിപ്പോര്‍ട്ടുണ്ട്. എസ്‍കെ 21 ഒരു യുദ്ധ സിനിമ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്റെ വേറിട്ട ലുക്കിലാണ് എത്തുക. കമല്‍ഹാസന്റെ രാജ് കമലാണ് നിര്‍മാണം.

ശിവകാര്‍ത്തികേയൻ നായകനായി 'മാവീരൻ' സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം മഡോണി അശ്വിന്റേതായിരുന്നു. തിരക്കഥയും മഡോണി അശ്വിന്റേതാണ് . ചിത്രം വൻ വിജയമായി മാറിയിരുന്നു.

'മാവീരൻ' ജൂലൈ 14ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയായിലായിരുന്നു ഒടിടി റിലീസ് ചെയ്‍തത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് വിധു അയ്യണ്ണ. അദിതി നായികയാകുന്ന മാവീരന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തില്‍ ഇക്കാര്യം പറഞ്ഞത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Read More: നാഗചൈതന്യയുടെ ധൂത എങ്ങനെയുണ്ട്?, ഇതാ ആദ്യ പ്രതികരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക