ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ശ്രീനാഥ് ഭാസിയാണ് പോസ്റ്ററിൽ ഉള്ളത്.
രണ്ടായിരം കാലഘട്ടത്തിലെ വൈപ്പിൻ, മുനമ്പം തീരദേശത്തന്റെ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എ. ബി ബിനിൽ ഒരുക്കുന്ന പൊങ്കാലയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. നായകനായി എത്തുന്ന നടൻ ശ്രീനാഥ് ഭാസിയാണ് പോസ്റ്ററിൽ ഉള്ളത്.
ശ്രീനാഥ് ഭാസി, ബിബിൻ ജോർജ്, ബാബുരാജ്, ഹരീഷ് ഉത്തമൻ, അലൻസിയർ, റോഷൻ ബഷീർ തുടങ്ങിയവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ഡോണ തോമസാണ്. കെ.ജിഎഫ് സ്റ്റുഡിയോസ്, അനിൽ പിള്ള എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഫഹദ് ഫാസിലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പൂർണ്ണമായും ആക്ഷൻ ഹ്യൂമർ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സൂര്യാ കൃഷ്ണാ, ഷമ്മി തിലകൻ, യാമി സോന, ദുർഗാ കൃഷ്ണ, മാർട്ടിൻ, മുരുകൻ, പ്രവീണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വാമനൻ എന്ന ചിത്രത്തിന് ശേഷം ബിനിൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാനവാരം വൈപ്പിൻ, ചെറായി പരിസര പ്രദേശങ്ങളിൽ ആരംഭിക്കുന്നു. ഒരു തീരത്തിന്റെ വിമോചനം എന്നതാണ് ചിത്രത്തിന്റെ ആപ്തവാക്യം. അലക്സ് പോൾ, ജിയോ ഷീബാസ്, പ്രജിത രവീന്ദ്രൻ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഗാനങ്ങൾ - വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ; സംഗീതം - അലക്സ് പോൾ, ഛായാഗ്രഹണം - തരുൺ ഭാസ്ക്കർ, എഡിറ്റിംഗ്- സൂരജ് അയ്യപ്പൻ, കലാസംവിധാനം - ബാവാ, മേക്കപ്പ് - അഖിൽ ടി. രാജ്., കോസ്റ്റ്യും ഡിസൈൻ - സൂര്യാ ശേഖർ, നിർമ്മാണ നിർവഹണം - വിനോദ് പറവൂർ, പിആർ ആന്റ് മാർക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.