മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ണ്ണി വെയ്ൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അപ്പന്‍' റിലീസിനൊരുങ്ങുന്നു. ചിത്രം ഡയറക്ട് ഒടിടി റിലീസായി ഒക്ടോബർ 28ന് പ്രേക്ഷകർക്ക് മുന്നിലെത്തും. സോണി ലിവ്വിലൂടെയാണ് 'അപ്പന്റെ' സ്ട്രീമിം​ഗ് നടക്കുക. മജു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അലന്‍സിയര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ടൈനി ഹാന്‍സ്‍സ് പ്രൊഡക്ഷന്‍സ് സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജോസ്‍കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരാണ് ടൈനി ഹാന്‍ഡ്‍സിന്‍റെ സാരഥികള്‍. ജയസൂര്യ നായകനായി എത്തിയ 'വെള്ളം' നിര്‍മ്മിച്ചത് ഈ ബാനര്‍ ആയിരുന്നു.

അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ടാപ്പിങ് തൊഴിലാളി ആയാണ് സണ്ണി വെയ്ൻ ചിത്രത്തിലെത്തുന്നത്. സണ്ണി വെയ്‍നിന്റെ തന്നെ 'ഫ്രഞ്ച് വിപ്ലവം' എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ആളാണ് മജു. മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് അപ്പന്റെ ഒരുക്കിയിരിക്കുന്നത്. 

ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്‍റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്, പിആർഒ മഞ്ജു ഗോപിനാഥ്.

'ആടുതോമ' ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തുന്നു; അപ്ഡേറ്റുമായി ഓൾഡ് മങ്ക്സ് ഡിസൈൻസ്

അതേസമയം, 'വേല' എന്ന ചിത്രമാണ് സണ്ണി വെയ്നിന്‍റേതായി പ്രഖ്യാപിച്ചിരിക്കുന്നത്. മല്ലികാര്‍ജുനന്‍ എന്നു പേരായ എസ്ഐ കഥാപാത്രമായാണ് ചിത്രത്തില്‍ സണ്ണി എത്തുന്നത്. നവാഗതനായ ശ്യാം ശശി ആയാണ് സംവിധാനം. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം സജാസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സിദ്ധാർഥ് ഭരതനും അഥിതി ബാലനും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.