''മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എന്റെ ഈ അനുഭവം പങ്കുവെക്കുന്നത്''.

എഗ്ഗ് ഫ്രീസിങ്ങ് ചെയ്ത അനുഭവം പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണെന്നും ഇത് നേരത്തേ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നെന്നും സുരഭി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

''എന്റെ ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്ന ഒരു തീരുമാനമായിരുന്നു എഗ്ഗ് ഫ്രീസിങ്. മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനമെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് എന്റെ ഈ അനുഭവം പങ്കുവെക്കുന്നത്. 20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. ജീവിതത്തിലേക്ക് ഒരു ശരിയായ പങ്കാളി ഇന്ന് വരും നാളെ വരും എന്ന് വിചാരിച്ച് നീണ്ടുപോയതാണ്. പറഞ്ഞു വന്നത് എന്തെന്നു വച്ചാൽ ഞാൻ എഗ് ഫ്രീസ്സിങ് ചെയ്തതിനെക്കുറിച്ചാണ്. ഒരുപാട് നാളായി എഗ് ഫ്രീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. ഞാൻ ഇത് ചെയ്തുകഴിഞ്ഞ് ആളുകളോട് പറയുമ്പോൾ ഇത് എങ്ങനെയാണ് ചെയ്തത്, ആ സമയത്ത് എന്താണ് തോന്നിയത് എന്നൊക്കെ സത്യസന്ധമായി പറയാൻ കഴിയും. ഇപ്പോൾ ആ പ്രൊസീജിയർ കഴിഞ്ഞു.

സാധാരണ എഗ്ഗ് ഫ്രീസ് ചെയ്യുന്നത് കാന്‍സർ പോലുള്ള മാരക അസുഖങ്ങൾ വരുന്ന സമയത്ത്, അതിന്റെ ചികിത്സ തുടങ്ങുന്നതിന് തൊട്ടുമുമ്പാൻപാണ്. ആ ചികിത്സയ്ക്കു ശേഷം നമ്മുടെ ഓവറിയൊക്കെ നശിച്ചുപോകും. അതിനുശേഷം നമുക്കൊരു കുഞ്ഞ് വേണമെന്ന് തോന്നിയാൽ ഇത് വലിയ സാധ്യതയാണ്. പ്രഗ്നൻസി താമസിപ്പിക്കുന്ന സമയത്തും ഇത് ചെയ്യാം. നാൽപത് വയസിലാണ് പ്രസവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ 28ലോ 32 വയസിലോ ഒക്കെ എഗ് ഫ്രീസ്സ് ചെയ്തുകൊണ്ട് ക്വാളിറ്റിയുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണിത്'', എന്നാണ് സുരഭി വീഡിയോയിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക