Asianet News MalayalamAsianet News Malayalam

അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക; ​ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സുരാജ്

ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്

actor suraj venjaramoodu support wrestlers protest nrn
Author
First Published May 31, 2023, 9:26 PM IST

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിൽ പിന്തുണയുമായി സുരാജ് വെഞ്ഞാറമൂട്. നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ  മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ലെന്ന് സുരാജ് പറയുന്നു. 

"നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ  മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല....അവരുടെ നീതിയ്ക്ക് വേണ്ടി  ശബ്ദം ഉയർത്തുക.... നീതിയുടെ സാക്ഷികൾ ആകുക...", എന്നാണ് സുരാജ് കുറിച്ചത്. 

അതേസമയം ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ  ബ്രിജ് ഭൂഷൺ സിംഗിനെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ്. തെളിവ് ലഭിക്കാതെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാകില്ലെന്നും ദില്ലി പൊലീസ് നിലപാടെടുത്തു. ബ്രിജ് ഭൂഷൻ തെളിവ് നശിപ്പിക്കാനോ  പരാതിക്കാരെ സ്വാധീനിക്കാനോ ശ്രമിച്ചിട്ടില്ല. കേസിൽ 15 ദിവസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദില്ലി പൊലീസ് വ്യക്തമാക്കി.  കേസിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഗുസ്തി താരങ്ങളും ഇവരെ പിന്തുണക്കുന്ന കർഷക സംഘടനകളും തീരുമാനിച്ചതിന് പിന്നാലെയാണ് ദില്ലി പൊലീസ് ഇക്കാര്യത്തിൽ പ്രതിയെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

മക്കൾക്കുള്ള അനുഗ്രഹമായി സ്വീകരിക്കുന്നു: മുഖ്യമന്ത്രിയുടെ കത്തുമായി ഹരീഷ് പേരടി

സമരത്തിന് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകുന്നതിനെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ രംഗത്തെത്തി.  അതേ സമയം സർക്കാർ കായിക താരങ്ങൾക്കൊപ്പം തന്നെയാണെന്നും അനുരാ​ഗ് താക്കൂർ വ്യക്തമാക്കി. സമരം രാഷ്ട്രീയ വേദി ആക്കി മാറ്റില്ല എന്ന് താരങ്ങൾ പറഞ്ഞിട്ടും രാഷ്ട്രീയ നേതാക്കൾ സമരവേദിയിൽ എത്തുന്നു. അന്വേഷണം നിയമപ്രകാരം തന്നെ നടക്കും. ദില്ലി പോലീസിന്റെ അന്വേഷണത്തിൽ വിശ്വസിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം തന്നെയാണ് നടപടികൾ സ്വീകരിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Follow Us:
Download App:
  • android
  • ios