Asianet News MalayalamAsianet News Malayalam

തിടമ്പേറ്റിയ കൊമ്പന്റെ പ്രൗഢിയോടെ 25 ദിനങ്ങൾ; വിജയഭേരി മുഴക്കി 'പാപ്പന്റെ' തേരോട്ടം

സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പൻ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.

actor suresh gopi movie paappan cross 25 days in theater joshy
Author
Kochi, First Published Aug 19, 2022, 9:50 PM IST

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ജോഷി- സുരേഷ് ​ഗോപി കൂട്ടുകെട്ടിലൊരു സിനിമ. ഈ കോംമ്പോയിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു അതിന് കാരണം. ഒടുവിൽ പാപ്പൻ എന്ന ചിത്രം അണിയറ പ്രവർത്തകർ അനൗൺസ് ചെയ്തപ്പോൾ ചിത്രം കാണാനുള്ള  ആകാംക്ഷയായിരുന്നു ഓരോ സിനിമാസ്വാദകരുടെയും മനസ്സിൽ. കാത്തിരിപ്പുകൾക്ക് അവസാനമെന്നോണം പാപ്പൻ ജൂലൈ 29ന് തിയറ്ററുകളിൽ എത്തിയപ്പോൾ മറ്റൊരു മെ​ഗാഹിറ്റാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് പാപ്പൻ 25 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 

25 ദിനങ്ങൾ പൂർത്തിയാക്കിയതിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 'തിടമ്പേറ്റിയ കൊമ്പന്റെ പ്രൗഢിയോടെ 25 ദിനങ്ങൾ',എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ സുരേഷ് ​ഗോപി, ​ഗോകുൽ സുരേഷ്, നീത പിള്ള എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ പോസ്റ്റർ വൈറലായി കഴിഞ്ഞു. 

സുരേഷ് ​ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പൻ ഇതിനോടകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രത്തിൽ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയും ചിത്രത്തെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വാ​ഗതം ചെയ്തുവെന്നതിന് തെളിവാണ് ഈ ​ഗ്രോസ്.

ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ചിത്രത്തിലെ നീത പിള്ളയുടെ വിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ​ഗോകുലും സുരേഷ് ​ഗോപിയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും പാപ്പന് സ്വന്തമാണ്. 

'പാപ്പന്റെ' ജൈത്രയാത്ര തുടരുന്നു, സുരേഷ് ഗോപി ചിത്രം 50 കോടി ക്ലബ്ബില്‍

Follow Us:
Download App:
  • android
  • ios