പാണ്ഡിരാജിന്‍റെ സംവിധാനത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. മാര്‍ച്ച് 10ന് ആണ് ചിത്രത്തിന്റെ റിലീസ്.

നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടിയുടെ(Mammootty) ഭീഷ്മപർവ്വം(Bheeshma Parvam). അമൽ നീരദ്(Amal Neerad) സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകളും ചിത്രം ഭേദിച്ചിരുന്നു. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്നത്. ഈ അവസരത്തില്‍ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

സൂര്യയുടെ വാക്കുകള്‍

ഭീഷ്മപര്‍വ്വം കാണാന്‍ പറ്റിയില്ല. അമല്‍ നീരദ് ഒരിക്കല്‍ വന്ന് ഒരു കഥ പറഞ്ഞിരുന്നു, അതിന് ശേഷം പിന്നെ കഥ പറഞ്ഞിട്ടില്ല. അമല്‍ വന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. ഇന്ന് സമയം കിട്ടുകയാണെങ്കില്‍ തിയേറ്ററില്‍ പോയി കാണും. സിനിമയുടെ ട്രെയ്‌ലര്‍ വളരെ നന്നായിട്ടുണ്ട്. കാറില്‍ വന്നപ്പോള്‍ ഭീഷ്മപര്‍വ്വത്തെ പറ്റി സംസാരിച്ചിരുന്നു. അമല്‍ നീരദിനെ ചെന്നൈയില്‍ വെച്ച് കണ്ടിരുന്നു. മമ്മൂക്കയുടെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനെ പറ്റി സംസാരിച്ചു. പിന്നീട് അതിനെ പറ്റി സംസാരിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ വിളിച്ച് ചോദിക്കും അടുത്തെങ്ങാനും നമുക്ക് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന്. തന്റെ പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം.

പാണ്ഡിരാജിന്‍റെ സംവിധാനത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. മാര്‍ച്ച് 10ന് ആണ് ചിത്രത്തിന്റെ റിലീസ്. പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. 'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.

Read Also: Actor Suriya : ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂര്യ

മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം തിയറ്ററുകളില്‍ എത്തിയത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Suriya and Jyothika : പതിനാറ് വര്‍ഷത്തെ കാത്തിരിപ്പ്; സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു ?