നവംബർ 2 നാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. 

ഴിഞ്ഞ ആഴ്ചയാണ് മുമ്പാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനമായത് പാർവതി അമ്മാളിന്റെ ജീവിതമായിരുന്നു. ഇപ്പോഴിതാ ഇവർക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് സൂര്യ. 

പാർവതി അമ്മാളിന്റെ പേരിൽ പത്ത് ലക്ഷം രൂപയാണ് സൂര്യ ബാങ്കിൽ നിക്ഷേപിച്ചത്. സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയിൽ നിന്ന് പലിശ എല്ലാ മാസവും ഇവർക്ക് ലഭിക്കും. പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്കും ലഭിക്കുമെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

Read Also: Jai Bhim|'ഷോഷാങ്ക് റിഡംപ്ഷനെ' പിന്തള്ളി 'ജയ് ഭീം' ഐഎംഡിബിയില്‍ ഒന്നാമത്

കൊച്ചുകൂരയിൽ മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. ഇവരുടെ ജീവിത കഥ നേരത്തെ തന്നെ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇതിന് പിന്നാലെ പാർവതി അമ്മാളിന് വീട് നിർമ്മിച്ച് നൽകുമെന്ന് നടൻ രാഘവ ലോറൻസും അറിയിച്ചിരുന്നു. "രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാർവതിയും പീഡിപ്പിക്കപ്പെട്ടത്. പാർവതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു", എന്നായിരുന്നു രാഘവ ലേറന്‍സ് പറഞ്ഞത്.

നവംബർ 2 നാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തത്. രജിഷ വിജയനാണ് സൂര്യയുടെ ചിത്രത്തിലെ നായിക. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. പ്രകാശ് രാജ്, രമേഷ്, മണികണ്ഠന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. വസ്‍ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.