സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും താരം നിർവഹിച്ചു. 

‘പിണറായി പെരുമ’(Pinarayi Peruma) സർഗോത്സവത്തിൽ തിളങ്ങി നടൻ ടൊവിനോ തോമസ്(Tovino Thomas). സർഗോത്സവത്തിന്റെ പത്താം ദിവസത്തിലാണ് കാണികൾക്ക് ആവേശമാകാൻ ടൊവിനോ എത്തിയത്. സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനവും താരം നിർവഹിച്ചു. 

സംഘാടകസമിതി നൽകുന്ന ഉപഹാരമായ മുത്തപ്പൻതിരുവപ്പനയുടെ ശില്പം ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ടൊവിനോയ്ക്ക് കൈമാറി. ചലച്ചിത്ര പിന്നണിഗായകൻ ബിജുനാരായണൻ നയിച്ച ഗാനമേളയും അരങ്ങേറി. ചൊവാഴ്ച, ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയരായ താരങ്ങളുടെ ഗാനമേള നടക്കും.

അതേസമയം, നാരദൻ എന്ന ചിത്രമാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം കൂടിയാണിത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാർച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 

Read Also: Thallumaala : ഇത് 'മണവാളൻ വസീം'; ഫ്രീക്കൻ ലുക്കിൽ ടൊവിനോ, 'തല്ലുമാല' പോസ്റ്റർ

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'തല്ലുമാല'യാണ് ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ടൊവിനോയ്ക്കൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രോജക്റ്റ് ആണിത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ഈ പ്രഖ്യാപനം. എന്നാല്‍ പിന്നീട് അപ്‍ഡേറ്റുകളൊന്നും എത്തിയിരുന്നില്ല. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് പുതിയ പ്രോജക്റ്റിന്‍റെ നിര്‍മ്മാണം. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് രചന. 

'സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു, എല്ലാവർക്കും നന്ദി'; അപകടത്തിന് ശേഷം ​ഗിന്നസ് പക്രു

തിരുവല്ല: കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ​ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

ഗിന്നസ് പക്രുവിൻ‌റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

സുഹൃത്തുക്കളെ .....
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു...