സെല്‍വരാഘവനാണ് തൃഷ മറുപടി നല്‍കിയിരിക്കുന്നത്.

പൊന്നിയിൻ സെല്‍വന്റെ അമ്പരപ്പിക്കുന്ന വിജയത്തിന് ശേഷം നടി തൃഷ വീണ്ടും തമിഴകത്ത് മുൻനിര നായികാപ്പട്ടം ഉറപ്പിച്ചിരിക്കുകയാണ്. ദ റോഡാണ് തൃഷ നായികയായ ചിത്രങ്ങളില്‍ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ലിയോയും തൃഷയുടേതായി കാത്തിരിക്കുന്ന ചിത്രമാണ്. തെന്നിന്ത്യൻ നടി തൃഷ 10 വര്‍ഷങ്ങള്‍ക്ക് മുന്നത്തെ ഒരു ട്വീറ്റിന് മറുപടി പറഞ്ഞത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

തെലുങ്കില്‍ തൃഷ, തമിഴില്‍ നയൻതാര

Scroll to load tweet…

ആടവരി മടലുക്കു ആർദലു വെറുലെ സംവിധാനം ചെയ്‍തത് സെല്‍വരാഘവനാണ്. ആടവരി മടലുക്കു ആർദലു വെറുലെ സിനിമ തെലുങ്കില്‍ വലിയ ഹിറ്റുമായി. വെങ്കടേഷും തൃഷയുമായിരുന്ന പ്രധാന കഥാപാത്രങ്ങളായത്. യാരടി നീ മോഹിനിയായി എഎംഎവി സിനിമ തമിഴിലുമെത്തിയിരുന്നു. നയൻതാരയും ധനുഷുമായിരുന്നു നായികയും നായകനും. തമിഴില്‍ യാരടി നീ മോഹിനി സംവിധാനം ചെയ്‍തതും സെല്‍വരാഘവനായിരുന്നു. തമിഴിലും വൻ ഹിറ്റായിരുന്നു ചിത്രം. സെല്‍വരാഘവന്റെ എഎംഎവിക്ക് രണ്ടാം ഭാഗം വരും എന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ആ ആഗ്രഹം സെല്‍വരാഘവനും പ്രകടിപ്പിച്ചിരുന്നു.

സെല്‍വരാഘവന് മറുപടിയുമായി തൃഷ

വളരെ കാലത്തിനുള്ളില്‍ എഎംഎവി കണ്ടുവെന്ന് സംവിധായകൻ സെല്‍വരാഘവൻ ട്വീറ്റ് ചെയ്‍തിരുന്നു. വെങ്കിക്കും തൃഷയ്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം സംവിധായകൻ ഓര്‍ത്തു. മറ്റൊരു ആഗ്രഹമായി രണ്ടാം ഭാഗത്തിന് വിരോധമില്ലല്ലോ എന്നും സെല്‍വൻ അര്‍ദ്ധോക്തിയില്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഇപ്പോള്‍ തൃഷ മറുപടി നല്‍കിയിരിക്കുകയാണ്. പക്ഷേ സെല്‍വരാഘവന്റെ ട്വീറ്റ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2013 ജൂലൈ 13ന് ആയിരുന്നു എന്ന് മാത്രം. ഞാൻ റെഡിയെന്നാണ് തൃഷയുടെ മറുപടി. എന്തായാലും തൃഷ ഒന്നും മറന്നിട്ടില്ലെന്നാണ് താരത്തിന്റെ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികാരം തീര്‍ക്കാൻ തൃഷ നായികയായ ദ റോഡ്

ഒക്ടോബര്‍ ആറിനാണ് തൃഷ നായികയാകുന്ന ദ റോഡ് റിലീസ് ചെയ്യുക. ഇത് ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. അരുണ്‍ വസീഗരനാണ് തൃഷയുടെ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‍കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: ജയിലറിനെ ലിയോ മറികടന്നാല്‍ മീശ വടിക്കുമെന്ന് നടൻ മീശ രാജേന്ദ്രൻ, രജനികാന്ത്- വിജയ് ആരാധകപ്പോര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക