'മാമന്നൻ' എന്ന ചിത്രത്തില്‍ ഫഹദും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ഉദയനിധി സ്റ്റാലിൻ നായകനാകുന്ന പുതിയ ചിത്രമാണ് 'മാമന്നൻ'. മാരി സെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'മാമന്നൻ'. 'മാമന്നൻ' സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നത്.

സേലത്താണ് മാമന്നന്റെ ചിത്രീകരണം നടക്കുന്നത്. സെറ്റില്‍ വെച്ച് സംവിധായകൻ മാരി സെല്‍വരാജിന്റെ കഴുത്തിന് നേരെ തോക്ക് ചൂണ്ടുന്ന ഉദയനിധി സ്റ്റാലിന്റെ ഒരു തമാശച്ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ശ്രദ്ധ നേടുന്നത്. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ ഫഹദും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Scroll to load tweet…

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്തിടെ ഒട്ടേറെ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ വിതരണത്തിന് എത്തിച്ചത് റെഡ് ജിയാന്റ് മൂവീസാണ്.

തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായ ചിത്രം 'വിക്രം' വിതരണത്തിന് എത്തിച്ചത് റെഡ് ജിയാറ്റ് മൂവീസായിരുന്നു. നിരൂപക ശ്രദ്ധ നേടിയ 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സും' തിയറ്ററുകളിലെത്തിച്ചത് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ്. നിലവില്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 'തിരുച്ചിദ്രമ്പലം' വിതരണത്തിന് എത്തിച്ചതും റെഡ് ജിയാന്റ് മൂവീസാണ്. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വിക്രമിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'കോബ്ര' തിയറ്ററുകളിലെത്തിക്കുന്നതും റെഡ് ജിയാന്റ് മൂവീസാണ്. മണിരത്നത്തിന്റെ ഡ്രീം പ്രൊജക്റ്റായ 'പൊന്നിയിൻ സെല്‍വനും' റെഡ് ജിയാന്റ് മൂവീസ് തിയറ്ററുകളിലെത്തിക്കും. കാര്‍ത്തി നായകനായ 'സര്‍ദാര്‍' എന്ന ചിത്രം വിതരണം ചെയ്യുന്നതും റെഡ് ജിയാന്റ് മൂവീസായിരിക്കും.

Read More : വിദേശത്തും കളറാകാൻ 'ഗോള്‍ഡ്', പ്രദര്‍ശനത്തിന് എത്തിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്