Asianet News MalayalamAsianet News Malayalam

അജിത്തിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് വിജയ്

അജിത്തിനെ ഫോണില്‍ വിളിച്ച് വിജയ് അഭിനന്ദിച്ചെന്ന് എസ് ചന്ദ്രശേഖര്‍.

Actor Vijay congrats actor Ajith
Author
Chennai, First Published Jan 13, 2020, 7:25 PM IST

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും. ഇരുവരും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരുടെയും ആരാധകര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുള്ളത് പതിവാണ്. രണ്ടു താരങ്ങളും തമ്മില്‍ സൌഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. അജിത്തിന്റെ ഒരു സിനിമ കണ്ട് വിജയ് വിളിച്ച് അഭിനന്ദിച്ചുവെന്നതാണ് തമിഴകത്തുനിന്നുള്ള വാര്‍ത്ത.

അജിത്തിന്റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് വിശ്വാസം. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‍തത്. വികടൻ അവാര്‍ഡ്‍സില്‍  ഫേവറൈറ്റ് മൂവി എന്ന വിഭാഗത്തില്‍ വിശ്വാസത്തിനായിരുന്നു അവാര്‍ഡ്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‍തത്. വിജയ്‍യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറും ശോഭ ചന്ദ്രശേഖറും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. വിശ്വാസം സിനിമ കണ്ടശേഷം വിജയ് അജിത്തിനെയും സംവിധായകൻ സിരുത്തൈ ശിവയെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുവെന്നാണ് ചന്ദ്രശേഖര്‍ ചടങ്ങിനിടെ പറഞ്ഞത്.

Follow Us:
Download App:
  • android
  • ios