നേരത്തെ സംവിധായകൻ പുരി ജഗന്നാഥിനെയും നടി ചാർമി കൗറിനെയും  ഇ.ഡി ചോദ്യം ചെയ്തിരുന്നു.

ദില്ലി: ലൈഗർ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ നടൻ വിജയ് ദേവരക്കൊണ്ടയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡിയുടെ ഹൈദരാബാദിലെ റീജിയണൽ ഓഫീസിലാണ് നടൻ‌ ഹാജരായത്. ചിത്രത്തിനായുള്ള ഫണ്ടിംഗ് ഉറവിടങ്ങൾ, പ്രതിഫലം, മൈക്ക് ടൈസൺ ഉൾപ്പെടെയുള്ള അഭിനേതാക്കൾക്ക് നൽകിയ പണം എന്നിവയെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലംഘനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. 

നേരത്തെ സംവിധായകൻ പുരി ജഗന്നാഥിനെയും നടി ചാർമി കൗറിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് ബക്ക ജൂഡ്‌സൺ സിനിമയിലെ പണമിടപാടുകളെക്കുറിച്ചുള്ള സംശയത്തിൽ നൽകിയ പരാതിയെ തുർന്നാണ് ഇ ഡി അന്വേഷണം. രാഷ്ട്രീയക്കാർ പേലും സിനിമയിൽ പണം നിക്ഷേപിച്ചുവെന്നാണ് കോൺ​ഗ്രസ് നേതാവിന്റെ പരാതി. 

ഈ വർഷം ഓഗസ്റ്റ് 25നാണ് വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ലൈ​ഗർ തിയറ്ററുകളിൽ എത്തിയത്. പുരി ജ​ഗന്നാഥ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ബി​ഗ് ബജറ്റിൽ നിർമ്മിച്ച ചിത്രം രാജ്യത്തുടനീളം വിപുലമായി പ്രമോട്ട് ചെയ്തുവെങ്കിലും ബോക്സ് ഓഫീസിൽ വൻ പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നു. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധായകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. 

സിനിമയുടെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്ക് ആറ് കോടി രൂപ നഷ്ടപരിഹാ​രം നൽകാൻ വിജയ് ദേവരക്കൊണ്ട മുന്നോട്ടുവന്നുവെന്ന വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. നിർമാതാവ് ചാർമി കൗറിനും മറ്റ് സഹനിർമ്മാതാക്കൾക്കും ആയിട്ടാണ് താരം തുക കൈമാറിയത്. 

വാർത്ത അടിസ്ഥാനരഹിതം, 'കാളിയൻ' സിനിമയിലേക്ക് പുതുതായി കാസ്റ്റിംഗ് കാൾ ഇല്ലെന്ന് നിർമാതാവ്