ചിത്രത്തിലെ എല്ലാ രം​ഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തതെന്നും വിനായകന്‍. 

ജനികാന്ത് നായകനായി എത്തുന്ന ചിത്രം. ആതായിരുന്നു ജയിലർ എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർക്ഷിച്ച ഘടകം. എന്നാൽ പിന്നീട് വന്ന അപ്ഡേറ്റുകൾ എല്ലാം ഓരോ സിനിമാപ്രേമിയെയും അമ്പരപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച് മോഹൻലാലിന്റെയും ശിവരാജ് കുമാറിന്റെയും കാമിയോ റോൾ. വിനായകൻ ആണ് ചിത്രത്തിലെ വില്ലൻ എന്ന് ആദ്യമെ തന്നെ വാർത്തകൾ വന്നിരുന്നു. എപ്പോഴത്തെയും പോലെ തന്റെ റോൾ ​വിനായകൻ ​ഗംഭീരമാക്കുമെന്ന് മലയാളികൾ ഉൾപ്പടെ വിധിയെഴുതി. എന്നാൽ ഈ പ്രതീക്ഷകൾക്കും മേലെ ആയിരുന്നു 'വർമൻ' ആയുള്ള വിനായകന്റെ പ്രകടനം. വിവിധ പ്രദേശങ്ങളിൽ, ഭാഷകളിലുള്ള സിനിമാസ്വാദകർ 'വർമനെ' കൊണ്ടാടി. ജയിലറിന്റെ വലിയ വിജയത്തിന് പിന്നിലെ ശക്തമായ കരങ്ങൾ വിനായകന്റേത് ആണെന്ന് ഏവരും പറഞ്ഞു. ഇപ്പോഴിതാ ബ്ലോക് ബസ്റ്റർ ഹിറ്റിൽ നിൽക്കുന്ന ജയിലറിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും മനസുതുറക്കുകയാണ് വിനായകൻ. 

നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് വിനായകന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ ഐക്കോണിക് ഡയലോ​ഗ് ആയ 'മനസിലായോ' എന്ന് പറഞ്ഞ് കൊണ്ടാണ് വിനായകൻ തുടങ്ങുന്നത്. സിനിമയിലേക്ക് എത്തിയതെങ്ങനെ എന്ന ചോദ്യത്തിന്, "ജയിലറിൽ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ ഇല്ലായിരുന്നു. ഫോൺ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോൾ ഒത്തിരി മിസ് കോൾ. മാനേജർ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ച് വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെൽസൺ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതൽ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. ഞാനാണ് പ്രധാന വില്ലൻ എന്ന് നെൽസൺ പറഞ്ഞു തന്നു", എന്നാണ് വിനായകൻ പറഞ്ഞത്. 

രജനി സാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേർത്തണച്ച് എനർജി തന്നത് ഇതൊന്നും പറയാൻ പറ്റില്ല. വർമൻ ഇത്രയും ലെവലിൽ എത്താൻ കാരണം രജനികാന്ത് ആണെന്നും വിനായകൻ പറയുന്നു. 

'ജവാൻ ഈ വർഷത്തെ മോശം സിനിമ'; റിലീസിന് മുൻപ് റിവ്യു, ഞെട്ടി ഷാരൂഖ് ആരാധകർ, സത്യാവസ്ഥ എന്ത് ?

വർമൻ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിന്, "എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെൽസൺ സാർ പറഞ്ഞത്. ഞാൻ പല സിനിമകളിലും സ്ക്രിപ്റ്റ് കേൾക്കാറില്ല. പലകാരണങ്ങളാലും സ്ക്രിപ്റ്റ് മാറാം. വീട്ടിൽ ഇരുന്ന് വെളിയിൽ പോകാൻ സാധിക്കാത്ത രീതിയിൽ വർമൻ ഹിറ്റായി. സ്വപ്നത്തിൽ പോലും യോസിക്കലേ സാർ", എന്നാണ് വിനായകൻ പറഞ്ഞത്. ചിത്രത്തിലെ എല്ലാ രം​ഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെൽസണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദിയെന്നും വിനായകൻ കൂട്ടിച്ചേർത്തു.