കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

കൊല്ലം: നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിനാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വിവരത്തെ തുടർന്ന് അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വിനായകനെ ആശുപത്രിയിൽ എത്തിച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടർന്നു. വനിത പൊലീസുകാരോട് അടക്കം വിനായകൻ തട്ടിക്കയറി. മദ്യപിച്ച് പൊതു സ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തത്. ശേഷം ജാമ്യത്തിൽ വിട്ടു. ഹോട്ടൽ ജീവനക്കാരൻ മർദ്ദിച്ചെന്നായിരുന്നു വിനായകൻ്റ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം