ഡിസംബർ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. 

വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ലാത്തിയുടെ ട്രെയിലർ റിലീസ് ചെയ്തു. മുരുകൻ എന്ന പെലീസ് ഉദ്യോ​ഗസ്ഥനായാണ് വിശാൽ ചിത്രത്തിൽ എത്തുന്നത്. മാസും ഫൈറ്റും കലർന്ന ട്രെയിലർ പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പു നൽകുന്നുണ്ട്. ഡിസംബർ 22ന് ചിത്രം തിയറ്ററുകളിൽ എത്തും. 

എ വിനോദ്‍കുമാര്‍ ആണ് ലാത്തി സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബാലസുബ്രഹ്‍മണ്യൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എൻ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രമണയും നന്ദയും ചേര്‍ന്നാണ് 'ലാത്തി' എന്ന ചിത്രം നിര്‍മിക്കുന്നത്. ബാല ഗോപി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. പിആര്‍ഒ ജോണ്‍സണ്‍ ആണ്. നേരത്തെ 'ലാത്തി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയും വിശാലിന് പരുക്കേറ്റത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

അതേസമയം, 'മാര്‍ക്ക് ആന്റണി' എന്നൊരു ചിത്രവും വിശാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

അർജന്റീനയുടെ ചരിത്ര വിജയം; ട്രോളുകളിൽ ഇടംപിടിച്ച് അക്ഷയ് കുമാർ, മെസ്സിയുടെ ബയോപിക് വരുമോ ?

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉമേഷ് രാജ്‍കുമാറാണ് പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് എസ് ജെ സൂര്യയും പ്രധാന കഥാപാത്രത്തില്‍ എത്തുന്ന 'മാര്‍ക്ക് ആന്റണി'. 'മാര്‍ക്ക് ആന്റണി'യുടെ ഷൂട്ടിംഗിനിടെ വിശാലിന് പരുക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. ചിത്രീകരണത്തിനിടെ കാല്‍മുട്ടിനാണ് വിശാലിന് പരുക്കേറ്റത്.