Actor Yash praises Geetu Mohandas and talks about Toxic movie. പോസ്റ്റ്-കൊളോണിയൽ ഗോവയിലെ മയക്കുമരുന്ന് മാഫിയയുടെ കഥ പറയുന്ന ചിത്രത്തിൽ നയൻതാരയും കിയാര അദ്വാനിയും അഭിനയിക്കുന്നു. ഇരട്ട വേഷത്തിലെത്തുന്ന യഷിന്റെ ചിത്രം 2026 ജൂൺ 4-ന് തിയേറ്ററുകളിലെത്തും.
തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' കെ.ജി.എഫ് 2 വിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ജൂൺ 4 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ മാർച്ച് 19 ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു. നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത്, ഹുമ ഖുറേഷി, സുദേവ് നായർ തട്അങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് യഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സ്ത്രീ കാഴ്ചപ്പാടുള്ള ഗ്യാങ്ങ്സ്റ്റർ സിനിമയാണ് ടോക്സിക് എന്നാണ് യഷ് പറയുന്നത്. "സാധാരണ ആക്ഷൻ സിനിമകൾ പുരുഷ സംവിധായകർ മാത്രമാണ് ചെയ്യാറുള്ളത്. ഇന്ത്യയിൽ അങ്ങനെയാണ്. വലിയ മുതൽമുടക്കിലുള്ള ഒരു ആക്ഷൻ സിനിമ, അതും ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽനിന്നുള്ള ഗ്യാങ്സ്റ്റർ സിനിമ, അത് പുതിയതാണ്. അവരുടെ ചിന്തകൾ വളരെ വ്യക്തമാണ്. ചെയ്യുന്ന കാര്യങ്ങളിൽ അടിയുറച്ച വിശ്വാസമുണ്ട്. മികച്ചൊരു എഴുത്തുകാരിയുമാണവർ. എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. ചില വികാരങ്ങൾ, പ്രണയം, ആസക്തി എന്നിവ എത്ര വ്യത്യസ്തമായാണ് ഒരു സ്ത്രീ പ്രകടിപ്പിക്കുന്നതും അവതരിപ്പിക്കുന്നതുമെന്ന് ഈ യാത്രയിൽ ഞാൻ തിരിച്ചറിഞ്ഞു." യഷ് പറയുന്നു. സബീൻ ഫഹീമുമായുള്ള അഭിമുഖത്തിനിടെയായിരുന്നു യഷിന്റെ പ്രതികരണം.
യഷ് രണ്ട് വ്യത്യസ്ത ലുക്കിൽ
1940-കൾ മുതൽ 1970-കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് സിനിമയുടെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ യഷ് രണ്ട് വ്യത്യസ്ത ലുക്കിലാണ് എത്തുന്നത്. നേരത്തെ രായ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ടിക്കറ്റ് എന്ന കഥാപാത്രമായും യഷ് ചിത്രത്തിലെത്തുന്നുണ്ട്.
യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന് രചന നിർവ്വഹിച്ചിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19-ന് ചിത്രം തിയേറ്ററുകളിൽ എത്തും.


