നടൻ യഷിന്റെ പുതിയ ചിത്രമായ 'ടോക്സിക്' മുതിർന്നവർക്ക് മാത്രമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ക്രൈം ചിത്രം 2026 ഓഗസ്റ്റിൽ റിലീസ് ചെയ്യും.

ന്റെ ചിത്രമായ 'ടോക്‌സിക്' കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ചിത്രം മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും നടൻ വ്യക്തമാക്കി. ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും യഷ് പറഞ്ഞു. ഇന്ത്യ ടി.വിയുടെ 'ആപ് കി അദാലത്' പരിപാടിയിലാണ് യഷ് ഇതേക്കുറിച്ച് സംസാരിച്ചത്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തെന്നിന്ത്യൻ സിനിമയിൽ ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ തിയേറ്റർ റിലീസുകളിൽ ഒന്നാണ് 'ടോക്സിക്'. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ കാലത്തെ ഗോവയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കുറ്റകൃത്യങ്ങൾ, അധികാരം, ആഗ്രഹം, വഞ്ചന എന്നിവയുടെ കഥയാണ് പറയുന്നത്. 'രായാ' എന്ന കഥാപാത്രമായാണ് യഷ് ചിത്രത്തിൽ എത്തുന്നത്.

തങ്ങളുടെ സാന്നിധ്യം ദക്ഷിണേന്ത്യയിൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പനോരമ സ്റ്റുഡിയോസിന്‍റെ ഈ നീക്കം. മലയാളത്തിൽ പനോരമ സ്റ്റുഡിയോസിന്‍റേതായെത്തിയ 'അനോമി', 'ഉന്മദം' എന്നീ ചിത്രങ്ങള്‍ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. 'ടിക്കി ടാക്ക', ടൊവിനോ തോമസ് നായകനാകുന്ന 'പ്രൊഡക്ഷൻ നമ്പർ 4', 'മുൻപേ' എന്നീ ചിത്രങ്ങളും പനോരമ സ്റ്റുഡിയോസിന്‍റെ നിർമാണത്തിൽ ഒരുങ്ങുന്നുണ്ട്. കൂടാതെ നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങിയ പ്രമുഖ താരങ്ങളുമായും പനോരമ സ്റ്റുഡിയോസ് ഒരുമിക്കുന്നുണ്ട്. .കേരളത്തിൽ യഷിനുള്ള വൻ ജനപ്രീതിയും ഗീതു മോഹൻദാസിന്‍റെ വേറിട്ട മേക്കിംഗും കണക്കിലെടുക്കുമ്പോൾ 'ടോക്സിക്' കേരളത്തിലെ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെഞ്ച്വറി ഫിലിംസുമായി ചേർന്ന് ചിത്രം അതർഹിക്കുന്ന രീതിയിൽ വൻതോതിൽ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പനോരമ സ്റ്റുഡിയോസ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming