Asianet News MalayalamAsianet News Malayalam

'അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്സ്, അതുവെച്ച് എന്നെ ജഡ്ജ് ചെയ്യണ്ട'; അഹാന

പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

actress ahaana krishna talks about his father politics nrn
Author
First Published Apr 20, 2023, 9:31 AM IST

ലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവതാരമാണ് അഹാന കൃഷ്ണ. ഒരിടവേളയ്ക്ക് ശേഷം അടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് താരം. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട്. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് അഹാന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.  

അഹാന കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

അച്ഛന്‍ പൊളിറ്റിക്കലി ആക്ടീവ് ആണെങ്കില്‍, അത് സമ്പൂര്‍ണമായി അദ്ദേഹത്തിന്റെ ചോയ്സ്. ഞാന്‍ സിനിമ ചെയ്തോട്ടെ എന്ന് അവരോട് ചോദിക്കാറില്ല. ഇതെന്റെ ജീവിതം. അച്ഛന്റെ ജീവിതത്തില്‍ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എന്നെ ജഡ്ജ് ചെയ്യില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കൃഷ്ണകുമാറും അഹാനയും വെവ്വേറെ വ്യക്തികളാണ്. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. അച്ഛനും മകളുമാണ് ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നുവച്ച്, ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടില്ല. ഞങ്ങള്‍ മക്കള്‍, രാഷ്ട്രീയത്തില്‍ വലിയ അവബോധമുള്ളവരൊന്നും അല്ല. ഞങ്ങളുടെ ഇഷ്ടവിഷയങ്ങള്‍ വേറെ പലതുമാണ്. രാഷ്ട്രീയത്തില്‍ എനിക്ക് ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കാറുള്ളത്. സമത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്നു. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം. 

ഇനി കുറച്ചുനാൾ ഹോളിഡേ; കുടുംബത്തോടൊപ്പം മോഹൻലാൽ ജപ്പാനിലേക്ക്

ഷൈൻ ടോം ചാക്കോ നായകനായി എത്തിയ ചിത്രമാണ് അടി.  'ലില്ലി', 'അന്വേഷണം' എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'വരനെ ആവശ്യമുണ്ട്', 'മണിയറയിലെ അശോകൻ', 'കുറുപ്പ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. 

Follow Us:
Download App:
  • android
  • ios