പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അമല ചിത്രത്തിൽ എത്തുന്നത്.
അമല പോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭൂമി എന്ന സുത്തുതേ'യുടെ ട്രെയിലർ പുറത്ത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അമല ചിത്രത്തിൽ എത്തുന്നത്. ഒരു ദിവസം തന്നെ വീണ്ടും റിപ്പീറ്റ് ആയി കൊണ്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയും അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. രാഹുൽ വിജയിയും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അദ്ദേഹം രാം വിഘ്നേഷും ചേർന്നാണ്. ടി ജി വിശ്വ പ്രസാദ്, പവൻ കുമാർ, വിവേക് കുച്ചിബോട്ല എന്നിവരാണ് 'ഭൂമി എന്ന സുത്തുതേ'യുടെ നിർമ്മാതാക്കൾ. വിജയ രാജേഷ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം അദ്വൈത ഗുരുമൂർത്തി.
അതേസമയം, ത്രില്ലർ ഗണത്തിൽപ്പെടുന്ന 'ടീച്ചര്‍' എന്ന ചിത്രമാണ് അമലയുടേതായി റിലീസിനൊരുങ്ങുന്നത്. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം അമല മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഡിസംബര്‍ 2 ന് തിയറ്ററുകളില്‍ എത്തും. അതിരന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
'എല്ലാവരോടും പറയണമെന്ന് കരുതിയതാ, പക്ഷേ..'; 'മയോസിറ്റിസ്' ബാധിച്ചെന്ന് നടി സാമന്ത
മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, ഒപ്പം വി റ്റി വി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
