Asianet News MalayalamAsianet News Malayalam

'കല്ല്യാണം കഴിക്കാത്തത് നിങ്ങളുടെ പരാജയം': വിമര്‍ശകന്‍റെ വായ അടപ്പിച്ച് അനുമോളുടെ മറുപടി.!

ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് തുടങ്ങിയ കാര്യങ്ങളാണ് അനുമോള്‍ പറഞ്ഞത്.

Actress anumol smashing reply to social media bullies about family vvk
Author
First Published Nov 13, 2023, 10:56 AM IST

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. ചുരുങ്ങിയ സിനിമകളെങ്കിലും ഒട്ടെറെ മികച്ച കഥാപാത്രങ്ങളായി അനു മോള്‍ എത്തിയിട്ടുണ്ട്. കരിയറിന്റെ ആദ്യകാലം മുതൽ തന്നെ കലാമൂല്യമുള്ള നിരവധി സിനിമകളുടെ ഭാഗമാകാനും വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അനുമോൾ ശ്രദ്ധിച്ചിട്ടുണ്ട്. 

 ചായില്യം, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, പദ്മിനി, ഉടലാഴം, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന പ്രകടനം അനുമോൾ നടത്തിയിട്ടുണ്ട്. തന്‍റെ നിലപാടുകള്‍ എന്നും സോഷ്യല്‍ മീഡിയ വഴി പറയുന്ന വ്യക്തിയാണ് അനുമോള്‍. 

അടുത്തിടെ ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലെ തന്‍റെ ചില അഭിപ്രായങ്ങള്‍ അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നയാള്‍ക്ക് അനുമോള്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

വീഡിയോയില്‍ പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ച കാര്യത്തിലാണ് അനുമോള്‍ പ്രതികരിക്കുന്നത്. 
വിവാഹത്തേക്കുറിച്ച് കേട്ടാണ് പെണ്‍കുട്ടികള്‍ വളരുന്നത്. ചെറുപ്പത്തിലെ എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് സമ്മതിക്കുകയാണെങ്കില്‍ അത് ചെയ്‌തോളൂ എന്നാണ് വീട്ടുകാർ പറയാറുള്ളത്. ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള്‍ വളരുന്നത് തുടങ്ങിയ കാര്യങ്ങളാണ് അനുമോള്‍ പറഞ്ഞത്.

ഇത് പങ്കുവച്ചയുടന്‍ അനുമോളെ വിമര്‍ശിച്ച് ചില കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു. കല്യാണം കഴിഞ്ഞ് ഭർത്താവിന്‍റെ ഗൃഹത്തിൽ ദുഷ്പേര് കേൾപ്പിക്കതെ അന്തസ്സായി ജീവിക്കണം എങ്കിൽ നല്ല കഴിവും പ്രാപ്തിയും വേണം. ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവർ ഇതുപോലെ പലതും പറയും - എന്നായിരുന്നു ഒരു കമന്‍റ്. 

"അത് മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയില്‍ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയില്‍ ആയാലേ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല" എന്നാണ് അനുമോള്‍ മറുപടി നല്‍കിയത്. നിരവധിപ്പേരാണ് ഈ കമന്‍റില്‍ താരത്തിന് പിന്തുണയുമായി എത്തുന്നത്. 

മറ്റ് ചില കമന്‍റുകള്‍ക്കും ഉരുളയ്ക്കുപ്പേരി പോലെ അനുമോള്‍ മറുപടി നല്‍കുന്നുണ്ട്. 'അതൊക്കൊ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട'. എന്നായിരുന്നു മറ്റൊരു യൂസര്‍ നടത്തിയ അഭിപ്രായ പ്രകടനം. നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാന്‍ ചേട്ടന്‍ ആരാണ്? എന്നായിരുന്നു അതിന് അനുമോള്‍ നല്‍കിയ മറുപടി. 

ലാസ്റ്റ് നീ വീട്ടില്‍ തന്നെ ഇരിക്കും എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിനു താരം മറുപടി നല്‍കി. അത് നല്ലത് അല്ലേ? സന്തോഷം എവിടെ ആണുള്ളത് അവിടെ നില്‍ക്കണം എന്നായിരുന്നു അനുമോളുടെ മറുപടി. 

രശ്മിക മന്ദാനയുടെ 'പുതിയ വീഡിയോ' വൈറല്‍; വീണ്ടും വില്ലന്‍ ഡീപ്പ് ഫേക്ക്.!

ബോക്സോഫീസ് തകര്‍ത്തോ ടൈഗര്‍ 3: ആദ്യദിന കളക്ഷന്‍ കണക്കുകള്‍, സല്‍മാന് റെക്കോഡ്.!
 

Follow Us:
Download App:
  • android
  • ios