Asianet News MalayalamAsianet News Malayalam

നടി ഹരിത ജി നായര്‍ വിവാഹിതയായി, വരന്‍ 'ദൃശ്യം 2' എഡിറ്റര്‍ വിനായക്

കസ്തൂരിമാന്‍ പരമ്പരയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നടി

actress haritha g nair ties the knot with drishyam 2 editor vinayak nsn
Author
First Published Nov 9, 2023, 1:23 PM IST

സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹിതയായി. ദൃശ്യം 2, 12 ത്ത് മാന്‍ തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ ആയ വിനായക് ആണ് വരന്‍. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെറുപ്പം തൊട്ടേയുള്ള സുഹൃത്തുക്കളാണ് ഇരുവരും. എന്നാല്‍ തങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ്പ് സ്റ്റോറി മാത്രമേ ഉള്ളൂവെന്നും ലവ് സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും ഹരിത നേരത്തെ പറഞ്ഞിരുന്നു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണ് ഇതെന്നും.

ഏഷ്യാനെറ്റിന്‍റെ കസ്തൂരിമാന്‍ എന്ന പരമ്പരയിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഹരിത പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. പിന്നീട് തിങ്കള്‍ക്കലമാന്‍ എന്ന പരമ്പരയിലെ കീര്‍ത്തി എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. നഴ്സിംഗ് പഠനത്തിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു റിയാലിറ്റി ഷോയിലേക്കും അവിടെനിന്ന് അഭിനയത്തിലേക്കും ഹരിത എത്തിയത്. ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം. 

ALSO READ : മോഹന്‍ലാലിന് വീണ്ടും ആക്ഷനും കട്ടും പറയാന്‍ വി എ ശ്രീകുമാര്‍; ചിത്രീകരണം പാലക്കാട്ട്

Follow Us:
Download App:
  • android
  • ios