'ബ്ലാക്ക്' എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച ഷൺമുഖൻ എന്ന കഥാപാത്രത്തിന്‍റെ മകള്‍ അന്നയായി അഭിനയിച്ച ജാനകി കൃഷ്ണൻ വിവാഹിതയായി. അഭിഷേകാണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.  'ലൗ എഫ്.എം' എന്ന സിനിമയിൽ നടൻ അപ്പാനി ശരത്തിന്‍റെ നായികയായി എത്തി അടുത്തിടെ ജാനകി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നായികയാകുന്ന ആദ്യത്തെ ചിത്രമാിയിരുന്നു ഇത്.

ലോ പോയിന്റ്, ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലും  ജാനകി കൃഷ്ണന്‍ വേഷമിട്ടിരുന്നു. ബ്ലാക്കിലെ ജാനകി അഭിനയിച്ച തിങ്കള്‍ക്കലയേ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത ഒരു കഥാപാത്രത്തെ  ആയിരുന്നു ബ്ലാക്കില്‍ ജാനകി അവതരിപ്പിച്ചത്.

2004ലാണ് ഈ സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്.  തൊമ്മനും മക്കളും, ഒരു ഇന്ത്യൻ പ്രണയകഥ , മാസ്റ്റേഴ്സ്  തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. നാഷണൽ ലോ കോളേജില്‍ നിയമവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജാനകി ജോലി രാജിവച്ചാണ് സിനിമാ രംഗത്തേക്ക് എത്തിയത്.