ഇതാദ്യമായല്ല ഉർഫി ജാവേദിന് നേരെ ഭീഷണി ഉയരുന്നത്.
ഫാഷൻ സെൻസിൽ എന്നും മുൻപന്തിയിൽ ഉള്ളവരാണ് ബോളിവുഡ് താരങ്ങൾ. ഇവരുടെ ഫാഷൻ ലോകം പലപ്പോഴും ഭാഷാഭേദമെന്യെ വൈറൽ ആകാറുമുണ്ട്. ഇക്കൂട്ടത്തിൽ വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളിലൂടെ എന്നും ട്രോളുകൾ ഏറ്റുവാങ്ങുന്ന നടിയാണ് ഉർഫി ജാവേദ്. ഇന്ത്യയിലെ മികച്ച റിയാലിറ്റി ഷോയായ ഹിന്ദി ബിഗ് ബോസിൽ മത്സരാർത്ഥി ആയെത്തി ശ്രദ്ധനേടിയ ഉർഫിയുടെ ഫാഷൻ പരീക്ഷണങ്ങൾ പലപ്പോഴും അതിരുകടക്കാറുമുണ്ട്. വൻ വിമർശനങ്ങളാണ് ഇതിന്റെ പേരിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളതും. ഇപ്പോഴിതാ ഇത്തരം പരീക്ഷണത്തിലൂടെ ഉർഫിക്ക് വധഭീഷണി വന്നിരിക്കുകയാണ്.
ഹലോവീന്‍ പാർട്ടിക്ക് വേണ്ടി ആയിരുന്നു ഉർഫിയുടെ പുതിയ പരീക്ഷണം. അതും ‘ഭൂല്‍ ഭുലയ്യ’ എന്ന ചിത്രത്തില്‍ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റിനെ അനുകരിച്ചു കൊണ്ടുള്ളതും. ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ ഭീഷണി സന്ദേശം താരത്തിനെതിരെ വരികയായിരുന്നു.
നിഖിൽ ഗോസ്വാമി എന്ന അക്കൗണ്ടിൽ നിന്നും വന്ന ഭീഷണി സന്ദേശം ഉർഫി തന്നെയാണ് പങ്കുവച്ചത്. ‘നീ അപ്‌ലോഡ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്‌തേക്ക്, അല്ലെങ്കില്‍ നിന്നെ കൊന്നുകളയാന്‍ അധികം സമയം വേണ്ടിവരില്ല’ എന്നാണ് ഭീഷണി സന്ദേശത്തില്‍ കുറിച്ചിരുന്നത്.
അതേസമയം, ‘ഈ രാജ്യത്തുള്ളവര്‍ എന്നെ ഞെട്ടിക്കുകയാണ്. ഒരു സിനിമയിലെ കഥാപാത്രത്തെ റീക്രിയേറ്റ് ചെയ്തതിന് എനിക്ക് വധഭീഷണി ലഭിച്ചിരിക്കുകയാണ്’ എന്നാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഉര്‍ഫി കുറിച്ചത്. പിന്നാലെ നിരവധി പേർ ഉർഫിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ഉര്‍ഫി മതവികാരം വ്രണപ്പെടുത്തി എന്നും വിമര്‍ശനങ്ങള്‍.
എന്നാൽ ഇതാദ്യമായല്ല ഉർഫി ജാവേദിന് നേരെ ഭീഷണി ഉയരുന്നത്. 2022 ഡിസംബറിൽ, ഉർഫിക്ക് ബലാത്സംഗ ഭീഷണിയും വധ ഭീഷണിയും അയച്ചതിന് മുംബൈയിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ വിമർശനങ്ങളും ഭീഷണികളും ഉയർന്നാൽ തന്നെയും തന്റെ ഫാഷൻ പരീക്ഷണങ്ങളോട് ഒരിക്കലും ഉർഫി വിട്ടുവീഴ്ച വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഉറക്കമാണ് ഏക ആശ്വാസം, ഒരുനാൾ കണക്കുപറച്ചിലുകൾ കേൾക്കേണ്ടി വരും; നോവായി രഞ്ജുഷയുടെ പോസ്റ്റുകൾ
