നടി മിയ ജോർജ്ജ് വിവാഹിതയായി. വ്യവസായിയായ ആഷ്‍വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിൻറ് മേരീസ് ബസലിക്കയിൽ നടന്ന വിവാഹ ചടങ്ങിൽ  ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‍വിനും തമ്മിലുള്ള വിവാഹ നിശ്ചയം. കൊവിഡിൻറെ പശ്ചാത്തലത്തിൽ ലളിതമായ ആഘോഷങ്ങളോടെയാണ് വിവാഹം. കൊച്ചിയിൽ വിവാഹ സൽക്കാരവും ഒരുക്കിയിട്ടുണ്ട്.

പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ച് കഴിഞ്ഞ മാസാവസാനം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയല്‍ സൈറ്റിലൂടെ ആഷ്‍വിനെ കണ്ടെത്തിയത്. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങില്‍ നിന്നുള്ള മിയയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരുന്നു. സാരിയായിരുന്നു ചടങ്ങിന് മിയ തെരഞ്ഞെടുത്തിരുന്നത്.