ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 'ലുഡോ'യിലൂടെ ബോളിവുഡിലെത്തി.

സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് പേളി മാണി. അഭിനയവും അവതരണവും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് പേളിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസിലാക്കിയത്. ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലായത് ഷോയില്‍ വെച്ചായിരുന്നു. ഷോയിൽ നിന്ന് പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരദമ്പതികൾ ആണ് ഇരുവരും. ഇവർക്ക് നില എന്നൊരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ നിലയുടെ വിശേഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ ഭാവിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ പറ്റി പേളി മാണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ ഒരാളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പേളി. 'നിലു ബേബിയുടെ ഭാവിയെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപാടിനെ കുറിച്ച് പറയാമോ' എന്നായിരുന്നു ചോദ്യം. 'എന്നെ സംബന്ധിച്ച് അവള്‍ സന്തോഷത്തോടെ ഇരിക്കണം. ലോകത്തെ സ്‌നേഹിക്കണം. ഈ ലോകത്തിലുള്ള മൊത്തം ജനങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാളായി മാറണം എന്നൊക്കെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ലോകത്തിന് തന്നെ അവള്‍ ഒരു മുതല്‍ക്കൂട്ട് ആവണം' എന്നായിരുന്നു പേളി മാണിയുടെ മറുപടി.

'മനുഷ്യ ജീവിതത്തിൻ്റെ ഏകതയുടെ രാഷ്ട്രീയം ഈ ചിത്രത്തിലുണ്ടെന്ന് തോന്നി'; നൻപകിലെ കുറിച്ച് റഫീക്ക് അഹമ്മദ്

ഡാന്‍സ് റിയാലിറ്റി ഷോയായ ഡിഫോര്‍ ഡാന്‍സിന്റെ അവതാരകയായിരുന്നു ഏറെക്കാലം പേളി മാണി. മിനി സ്ക്രീന്‍ താരം, നടി, യുട്യൂബര്‍, അവതാരിക തുടങ്ങി വിവിധ മേഖലകളില്‍ ശോഭിച്ച്‌ നില്‍ക്കുകയും സോഷ്യല്‍മീഡിയ ഇന്‍‌ഫ്ല്യൂവന്‍സര്‍ എന്ന രീതിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതുമായ താരമാണ് പേളി മാണി. വിവാഹ ശേഷവും പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ല്‍ 'ലുഡോ'യിലൂടെ ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്.