Asianet News MalayalamAsianet News Malayalam

'കാരവാനിൽ ഒളിക്യാമറ'; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ

കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്ന് രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Actress Radikaa Sarathkumar says about shocking experience on Malayalam movie set hidden cameras in caravan
Author
First Published Aug 31, 2024, 7:04 AM IST | Last Updated Aug 31, 2024, 9:14 AM IST

ചെന്നൈ: മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തി പ്രശസ്ത നടി രാധിക ശരത്കുമാർ. കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍കൂട്ടമായിരുന്ന് കാണുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞുവെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Also Read:  ബലാത്സംഗക്കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും; എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘം

നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ നിറയെ കണ്ടിട്ടുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ തന്‍റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാധിക വെളിപ്പെടുത്തി. നാളെ മാറ്റി നിര്‍ത്തുമോ എന്ന് ഭയന്നാണ് ഉര്‍വ്വശി മലയാള സിനിമയില്‍ കാരവാന്‍ വന്നതിന് ശേഷം പ്രശ്നമില്ലെന്ന് പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഞാന്‍ ഉര്‍വ്വശിയുടെ അഭിപ്രായത്തിനൊപ്പമല്ലെന്നും രാധിക കൂട്ടിച്ചേര്‍ക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'നമസ്തേ കേരള'ത്തിലായിരുന്നു രാധികയുടെ വെളിപ്പെടുത്തല്‍. ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios