ഹോമിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചാണ് രമ്യ രം​ഗത്തെത്തിയത്.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ(Kerala State Film Awards 2022) പ്രഖ്യാപിച്ചതിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുകയാണ്. ഇന്ദ്രൻസിനും താരത്തിന്റെ ഹോം എന്ന ചിത്രത്തിനും പുരസ്കാരം ലഭിക്കാത്തതിൽ പരോക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പലരും ഹോമിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തിന്റെ ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ നടി രമ്യ നമ്പീശൻ ഫേസ്ബുക്കിൽ ഹോമിനെ കുറിച്ചിട്ട പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

ഹോമിലെ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചാണ് രമ്യ രം​ഗത്തെത്തിയത്. ഹോം, എന്നും ഞങ്ങളുടെ ഹൃദയത്തിൽ എന്ന തലക്കെട്ടോടുകൂടിയാണ് രമ്യ നമ്പീശൻ പോസ്റ്റ് ഇട്ടിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം

'ജനഹൃദയങ്ങളിലെ മികച്ച നടന്‍ ഇന്ദ്രൻസ്' എന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. 'ഞങ്ങളുടെ അവാർഡ് ഇന്ദ്രൻസ് ചേട്ടന്, ഒരു കലാകാരൻ എന്ന നിലക്ക് മികച്ച നടനുള്ള അവാർഡ് ജനഹൃദയങ്ങളിൽ അത് ഇന്ദ്രൻസ് എന്ന നടൻ ആയിരിക്കും.'അടിമകൾ ഉടമകൾ' നല്ല സിനിമയാണ്, ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരിക്കൽ കൂടി സംസ്ഥാന പുരസ്‌കാരം കിട്ടണേ എന്ന്.... ഈ വരുന്ന കമന്റുകൾ പറയും നിങ്ങൾ അല്ലെ ഞങ്ങടെ അവാർഡ്, ഹോമിലെ ഇന്ദ്രൻസേട്ടനാണ് ജനങ്ങളുടെ അവാർഡ്.സത്യത്തിൽ ഇന്ദ്രൻസ് ആയിരുന്നു ഈ പ്രാവിശ്യത്തെ അവാർഡിന് അർഹൻ. അവാർഡ് കിട്ടിയില്ലെങ്കിലും ജനമനസുകളിൽ അദ്ദേഹം തന്നെ മികച്ച നടൻ', എന്നിങ്ങനെയാണ് പ്രേക്ഷക കമന്റുകൾ.

Vikram : റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി; കൗതുകമുണർത്തി 'വിക്രം' പ്രമോ, ഒപ്പം ജയറാമും

വലിയ പ്രീ-റിലീസ് ഹൈപ്പ് ഒന്നുമില്ലാതെ ഒരു കൊച്ചു ചിത്രമായി വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന സിനിമയായിരുന്നു 'ഹോം'. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പിന്‍റെ വിഷമത നേരിടുന്ന ഒരു മധ്യവര്‍ഗ്ഗ കടുംബനാഥനായിരുന്നു ഇന്ദ്രന്‍സിന്‍റെ കേന്ദ്ര കഥാപാത്രം. ഒലിവര്‍ ട്വിസ്റ്റ് എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‍ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്‍റണി, കെപിഎസി ലളിത, വിജയ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തെ പ്രശംസിച്ച് മറുഭാഷകളില്‍ നിന്നടക്കം നിരവധി സിനിമാപ്രവര്‍ത്തകരും എത്തിയിരുന്നു. 

ചലച്ചിത്ര അവാര്‍ഡ് പട്ടിക ഇങ്ങനെ

മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )

മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍

മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ

മികച്ച നടൻ-ബിജു മേനോൻ (ആര്‍ക്കറിയാം), ജോജു ജോർജ്ജ് (നായാട്ട്, മധുരം)

മികച്ച നടി- രേവതി ( ഭൂതകാലം)

മികച്ച കഥാകൃത്ത് - ഷാഹീ കബീ‍ർ (നായാട്ട്)

മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)

സ്വഭാവ നടി- ഉണ്ണിമായ ( ജോജി)

സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)

മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)

മികച്ച ബാലതാരം- സ്നേഹ അനു ( തല)

മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)

മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്

മികച്ച ജനപ്രിയ ചിത്രം- ഹൃദയം

മികച്ച തിരക്കഥാകൃത്ത് - പ്രശാന്ത് ആ‍ർ കെ (ആവാസവ്യൂഹം)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ശ്യാം പുഷ്കരൻ (ജോജി)

മികച്ച നൃത്തസംവിധാനം - അരുൺ ലാൽ 

ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്

മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - അവാ‍ർഡിന് അ‍ർഹമായ പ്രകടനമില്ല

വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം)

ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)

സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി

കലാ സംവിധായകൻ- എവി ഗേകുൽദാസ്

മികച്ച ഗായിക- സിതാര കൃഷ്ണ കുമാർ

മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)

സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)

പശ്ചാത്തല സം​ഗീതം - ജസ്റ്റിൻ വ‍ർ​ഗീസ് (ജോജി) 

ഗാനരചന - ബി കെ ഹരിനാരായണൻ ( കാടകലം)

തിരക്കഥ- ശ്യാംപുഷ്കർ

എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)

മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)

മികച്ച ചിത്രസംയോജകൻ - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)

മികച്ച കലാസംവിധായകൻ - എ.വി.​ഗോകുൽദാസ് (തുറമുഖം)

മികച്ച സിങ്ക് സൗണ്ട് - അരുൺ അശോക്, സോനു

മികച്ച ശബ്ദരൂപകൽപ്പന - രം​ഗനാഥ് രവി (ചുരുളി)

മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വിജു പ്രഭാ‍ക‍ർ (ചുരുളി)

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)

മികച്ച വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)

സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം - നേഹ. എസ് (അമ്പലം)

ചലച്ചിത്ര ലേഖനം - മലയാള സിനിമയിലെ ആണൊരുത്തന്മാര്‍/ ജിതിൻ കെ സി