ഭക്ഷണം വളരെ അധികം ഇഷ്ടമുള്ള ആളാണ് ഞാൻ. ഭക്ഷണം കഴിക്കുന്നതിന് ഒന്നും ഞാൻ യാതൊരു നിയന്ത്രണവും വരുത്താറില്ല. അതിന്റെ പേരിൽ വരുന്ന ബോഡി ഷെയിമിങ് കാര്യമാക്കാറുമില്ലെന്ന് സനുഷ പറയുന്നു. 

ലയാളികളുടെ പ്രിയ താരമാണ് സനുഷ സന്തോഷ്(Sanusha Santhosh). ബാലതരമായി മലയാള സിനിമയിൽ എത്തിയ സനുഷ ഇതിനോടകം നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. 'മരതകം' എന്ന ചിത്രത്തിലാണ് സനുഷ ഇപ്പോൾ അഭിനയിച്ചത്. ഈ അവസരത്തിൽ ബോഡി ഷെയിമി​ങ്ങിനെ(Body Shaming) കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ബോഡി ഷെയിമിം​ഗ് ഒട്ടും സഹിക്കില്ലെന്നും അത് മറ്റാർക്ക് നേരെ നടന്നാലും തനിക്ക് ദേഷ്യം വരുമെന്നും സനുഷ പറയുന്നു. ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

സനുഷയുടെ വാക്കുകൾ

സമൂഹമാധ്യമങ്ങളിലെ അറ്റാക്കുകൾ എനിക്ക് അധികം നേരിടേണ്ടി വന്നിട്ടില്ല. വസ്ത്രധാരണത്തെ കുറിച്ചും മറ്റുമുള്ള അശ്ലീല കമന്റുകൾ, എനിക്ക് തോന്നുന്നു നമ്മുടെ ഇന്റസട്രിയിലാണ് കുറവ് എന്ന്. എനിക്ക് വ്യക്തിപരമായി അധികവും സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. ഒരുപക്ഷെ സ്വന്തം വീട്ടിലെ കുട്ടി എന്നെ ഇമേജ് പണ്ട് മുതലേ ഉള്ളത് കൊണ്ടാവാം. ഞാൻ എന്ത് കാണിച്ചാലും വീട്ടിലെ ഇളയ കുട്ടി കാണിക്കുന്ന കുറുമ്പായി മാത്രമേ പലരും വിലയിരുത്തുന്നത് കാണാറുള്ളു. എന്തെങ്കിലും പ്രതികരിച്ച് കഴിഞ്ഞാൽ എനിക്കും വിഷമമാവും. എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത, കേട്ടാൽ വെറുപ്പ് തോന്നുന്ന കാര്യമാണ് ബോഡി ഷെയിമിം​​ഗ്. അത് എനിക്ക് നേരെ തന്നെ ആവണം എന്നില്ല. മറ്റാർക്ക് നേരെയുള്ള ബോഡി ഷെയിമിങ് എനിക്ക് സഹിക്കില്ല.

നിങ്ങൾ ഏത് തരത്തിൽ ഇരിക്കുന്നു തടിച്ചിട്ടാണോ മെലിഞ്ഞിട്ടണോ വെളുത്തിട്ടാണോ കറുത്തിട്ടാണോ എന്നതൊന്നും ഒരു വിഷയമേ അല്ല. നമ്മൾ നമ്മളെ സ്‌നേഹിയ്ക്കുക എന്നതാണ് അത്യന്തമായ ലക്ഷ്യം എന്നതാണ് എന്റെ വിശ്വാസം. എല്ലാത്തിന്റെയും അവസാനം നമുക്ക് നമ്മളോട് തന്നെയാണ് ഏറ്റവും ഇഷ്ടം. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എന്തിനാണ് കടന്ന് കയറുന്നത്. 

ഭക്ഷണം വളരെ അധികം ഇഷ്ടമുള്ള ആളാണ് ഞാൻ. ഭക്ഷണം കഴിക്കുന്നതിന് ഒന്നും ഞാൻ യാതൊരു നിയന്ത്രണവും വരുത്താറില്ല. അതിന്റെ പേരിൽ വരുന്ന ബോഡി ഷെയിമിംഗ് കാര്യമാക്കാറുമില്ല. പക്ഷെ ഇടയിൽ എനിക്ക് പി സി ഒ ഡി വന്നു. അപ്പോൾ ആരോഗ്യം സ്വയം നിയന്ത്രിച്ചേ മതിയാവൂ എന്ന സ്റ്റേജ് എത്തി. അതുകൊണ്ടാണ് ഞാൻ തടി കുറച്ചത്. അല്ലാതെ നീ തടിച്ചിരിയ്ക്കുന്നു എന്ന് ആരും പറഞ്ഞത് കൊണ്ടല്ല. അത് എന്നെ സംബന്ധിച്ച് കാര്യമുള്ള കാര്യമല്ല. ഞാൻ എങ്ങിനെ ഇരുന്നാലും എനിക്ക് എന്നെ ഇഷ്ടമാണ്.