അടുത്തിടെ നടി രാഖി സാവന്തുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് ഷെൽലിൻ വാർത്തകളിൽ ഇടംനേടിയിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പങ്കുവച്ച് ബോളിവുഡ് നടി ഷെര്‍ലിന്‍ ചോപ്ര. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു ഷെർലിൻ. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് ഉടനടി 'അതെ' എന്ന് ഷെർലിൻ മറുപടി നൽകി. എന്നാൽ വിവാഹത്തിന് ഒരു നിബന്ധനയുണ്ടെന്ന് പറഞ്ഞ നടി, വിവാഹ ശേഷം തന്റെ പേരിലെ ചോപ്ര മാറ്റില്ലെന്നും പറഞ്ഞു. നല്ലൊരു വ്യക്തിയാണ് രാഹുൽ ഗാന്ധി എന്നും ഷെർലിൻ ചോപ്ര പറയുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നതോടെ നടിക്കെതിരെ നിരവധി ട്രോളുകളും ഉയരുന്നുണ്ട്.
അടുത്തിടെ നടി രാഖി സാവന്തുമായുള്ള തർക്കവുമായി ബന്ധപ്പെട്ട് ഷെൽലിൻ വാർത്തകളിൽ ഇടംനേടിയിരുന്നു. തന്റെ മോശമായ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിലൂടെ രാഖി പ്രചരിപ്പിച്ചുവെന്നതായിരുന്നു വാർത്ത. പിന്നാലെ ഷെർലിൽ രാഖിയ്ക്ക് എതിരെ പരാതി നൽകുകയും പൊലീസ് രാഖിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും സുഹൃത്തുക്കൾ ആയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. നേരത്തെ സംവിധായകന്‍ സാജിദ് ഖാനെതിരേയും ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരേയും ഷെര്‍ലിന്‍ പീഡന പരാതി നല്‍കിയതും ശ്രദ്ധനേടിയിരുന്നു.
നിലവില്‍ പൗരാഷ്പുര്‍-2 എന്ന വെബ്സീരിൽ അഭിനയിക്കുകയാണ് ഷെർലിൻ ചോപ്ര. എക്ത കപൂർ ആണ് സംവിധാനം. ഇതുമായി ബന്ധപ്പെട്ട പ്രമോഷൻ തിരക്കിലാണ് താരമിപ്പോൾ. ഇതിനിടെ ആയിരുന്നു രാഹുൽ ഗാന്ധിയെ കുറിച്ചും ഷെർലിൽ പറഞ്ഞത്.
വീട് കയറി ആക്രമിച്ചിട്ടില്ല; 'ചെകുത്താനെ'തിരെ മാനനഷ്ടക്കേസ് നൽകി ബാല
അതേസമയം, അയോഗ്യത നീങ്ങി പാര്‍ലമെന്റില്‍ തിരിച്ചെത്തിയിരിക്കുക ആണ് രാഹുൽ ഗാന്ധി. ഇതിനിടെ ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഫ്ലെയിങ് കിസ് നല്‍കി എന്ന ആരോപണം ഉയർന്നിരിക്കുകയാണ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
