സഹോദരിയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് നല്‍കിയതിന്റെ വീഡിയോയുമായി സ്‍നേഹ.

മലയാളത്തിനും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സ്‍നേഹ (Sneha). നടി സ്‍നേഹ തന്റെ സഹോദരിയുടെ ജന്മദിനത്തില്‍ നല്‍കിയ സര്‍പ്രൈസാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. നടി സ്‍നേഹ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സുഹൃത്തുക്കളെയും സ്‍നേഹയുടെ വീഡിയോയില്‍ കാണാം.

സംഗീതയെന്നാണ് സ്‍നേഹയുടെ സഹോദരിയുടെ പേര്. കുഞ്ചാക്കോ ബോബൻ ചിത്രമായ 'ഇങ്ങനെ ഒരു നിലാപക്ഷി'യിലൂടെ മലയാളത്തിലായിരുന്നു സ്‍നേഹയുടെ തുടക്കം. 'വാൻ' എന്ന ചിത്രം സ്‍നേഹയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. അശോക സെല്‍വനാണ് ചിത്രത്തില്‍ നായകനാകുന്നത്.

View post on Instagram

മമ്മൂട്ടി നായകനായ ചിത്രത്തിലും സ്‍നേഹ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. 'തുറുപ്പുഗുലാൻ' എന്ന ചിത്രത്തിലായിരുന്നു സ്‍നേഹ മമ്മൂട്ടിയുടെ നായികയായത്. മോഹൻലാല്‍ നായകനായ ചിത്രത്തിലും സ്‍നേഹ അഭിനയിച്ചിട്ടുണ്ട്. 'ശിക്കാര്‍' എന്ന ചിത്രത്തിലായിരുന്നു മോഹൻലാലിനൊപ്പം സ്‍നേഹ അഭിനയിച്ചത്.

'പട്ടാസ്' എന്ന ചിത്രമാണ് സ്‍നേഹയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ധനുഷ് നായകനായ ചിത്രത്തില്‍ മികച്ച കഥാപാത്രമായിരുന്നു സ്‍നേഹയ്‍ക്ക്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ നടൻ പ്രസന്നയുമായിട്ടായിരുന്നു സ്‍നേഹയുടെ വിവാഹം. സ്‍നേഹ- പ്രസന്ന ദമ്പതിമാര്‍ക്ക് രണ്ട് മക്കളുമുണ്ട്.