മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന ആരോപണത്തിൽ സുരേഷ് ​ഗോപി നിയമ നടപടി നേരിടുന്നതിനിടെ ആണ് ശ്രീവിദ്യയുടെ പോസ്റ്റ്.

ചാനൽ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധനേടിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ സുരേഷ് ​ഗോപിക്കൊപ്പം പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. സുരേഷ് ​ഗോപിക്ക് സ്നേഹ ചുംബനം നൽകുന്ന ഫോട്ടോയാണ് ശ്രീവിദ്യ പങ്കുവച്ചത്.'ഹൃദയത്തിൽ എപ്പോഴും' എന്നും കുറിച്ചിട്ടുണ്ട്. 

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന ആരോപണത്തിൽ സുരേഷ് ​ഗോപി നിയമ നടപടി നേരിടുന്നതിനിടെ ആണ് ശ്രീവിദ്യയുടെ പോസ്റ്റ്. ഒരിക്കൽ ഹൃദയത്തിൽ ഏറ്റെടുത്ത ആൾ എന്നെന്നും അവിടെ തന്നെ ഉണ്ടാകും എന്നും പോസ്റ്റിനൊപ്പം നടി കുറിച്ചു. പിന്നാലെ ശ്രീവിദ്യയെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. 

ഇക്കൂട്ടത്തിൽ വിമർശനങ്ങളും ഉയരുന്നുണ്ട്. "രണ്ടുപേർക്കും പ്രശ്നമില്ലെങ്കിൽ അതൊരു വിഷയമല്ല സുരേഷ് ഗോപീടെ കാര്യത്തിൽ അതിലെ മാദ്ധ്യമ പ്രവർത്തകയ്ക് അരോചകം ആയി തോന്നിയെങ്കിൽ അത് തെറ്റാണ്, ഇത്രയും ധൈര്യം ചാൾസ് ശോഭാരാജിൽ പോലും കണ്ടിട്ടില്ല, നിനക്കും അയാള്‍ക്കും പ്രശ്നമില്ലെങ്കില്‍ ഇതൊരു വിഷയമോ, വിവാദമോ അല്ല. മറിച്ച് ഇഷ്ടമില്ലാതെ ഒരു സ്ത്രീയുടെ ശരീരത്തില്‍ കൈ വെച്ചാല്‍ ആ സ്ത്രീക്ക് അത് കാരണം വിഷമം ഉണ്ടായെങ്കില്‍ അത് തെറ്റ് തന്നെയാണ്, നല്ല കാര്യം രണ്ടാൾക്കും സമ്മതം ഉള്ളത് കൊണ്ട് ഒരു സീനും ഇല്ല. പക്ഷേ ഇതിവിടെ പോസ്റ്റീട്ട് കഴിഞ്ഞ ദിവസം നടന്ന കാര്യത്തെ ന്യായീകരിക്കാൻ കഴിയില്ല. കാരണം അവിടെ ഒരാൾക്ക് സമ്മതം ഇല്ലായിരുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

രണ്ടാം നാള്‍ 'ഗരുഡന്‍' പറന്നിറങ്ങും; 'തിന്മയെ നന്മ കൊണ്ട് നിഗ്രഹിക്കാൻ'

അതേസമയം, സുരേഷോ ​ഗോപിയുടെ 251മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രനാണ്. ശ്രീവിദ്യ വിവാ​ഹം കഴിക്കുന്നത് രാഹുലിനെ ആണ്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..