'ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ച് അല്ല.കാരണം ഇതാണ്...' എന്ന തലക്കെട്ടോടെയാണ് ശ്രീവിദ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏറെ ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രീവിദ്യയെ മലയാളികൾക്ക് കൂടുതൽ പരിചയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭർത്താവ്. ശ്രീവിദ്യയുടെ വ്ളോഗുകളിലും വീഡിയോകളിൽ ഇപ്പോൾ അപൂർവമായാണ് രാഹുലിനെ കാണാറ്. അതിനുള്ള കാരണമാണ് താരം ഏറ്റവും പുതിയ വീഡിയോയിൽ പങ്കുവെയ്ക്കുന്നത്.
'ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ച് അല്ല.കാരണം ഇതാണ്...' എന്ന തലക്കെട്ടോടെയാണ് ശ്രീവിദ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ''ഞങ്ങളുടെ ഹണിമൂണ്‍ പിരീഡാണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതില്‍ നല്ല വിഷമമുണ്ട്. വേര്‍പിരിഞ്ഞ് നില്‍ക്കുന്നത് മനപൂര്‍വമല്ല. അത് രണ്ടുപേരും ചിന്തിക്കാത്ത കാര്യമാണ്. എന്താണ് ഒരുമിച്ച് വീഡിയോ ഇടാത്തത് എന്നൊക്കെ നിങ്ങള്‍ ചോദിക്കുമ്പോള്‍ അതിന്റെ കാരണം വന്ന് പറയാന്‍ വേണ്ടിക്കൂടിയാണ് ഈ വീഡിയോ ചെയ്യുന്നത്'', ശ്രീവിദ്യ പറഞ്ഞു.
തങ്ങൾ രണ്ട് പേരുടെയും ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ഈ വേര്‍പിരിയല്‍ അത്യാവശ്യമായി വന്നെന്നും താരം കൂട്ടിച്ചേർത്തു. ഇതിനിടയിൽ രണ്ടോ മൂന്നോ പ്രാവശ്യം തമ്മിൽ കണ്ടിട്ടുണ്ടെന്നും ശ്രീവിദ്യ പറഞ്ഞു. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാന്റ് തന്റെ വലിയ ആഗ്രഹമായിരുന്നു. അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു റെസ്റ്റോറന്റും ഈ ജനുവരിയില്‍ ആരംഭിച്ചു. ഈ തിരക്കുകള്‍ കാരണമാണ് ഒരുമിച്ചല്ലാത്തതെന്നും ശ്രീവിദ്യ പറഞ്ഞു.
കാസർകോഡ് സ്വദേശിയായ ശ്രീവിദ്യ ടെലിവിഷൻ പരിപാടികൾക്കു പുറമേ, ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമെ ബോധിപ്പിക്കാവൂ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരായത്. ഏഴു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം.
Read More: ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ക്ഷണിച്ച് മോഹൻലാല്‍, അമ്പരന്ന് ആരാധകര്‍
