തനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ലൂസിഫർ ആണെന്ന് ശ്രീനിധി പറയുന്നു.
കെജിഎഫ്(KGF) എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയം സ്വന്തമാക്കിയ നടിയാണ് ശ്രീനിധി ഷെട്ടി(Srinidhi Shetty). റീന എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിലും താരം ഇടം നേടി. കെജിഎഫ് രണ്ടാം ഭാഗം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ മലയാള സിനിമയെ കുറിച്ച് ശ്രീനിധി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ലൂസിഫർ ആണെന്ന് ശ്രീനിധി പറയുന്നു. മലയാളം സിനിമ ഇൻഡസ്ട്രിയിൽ നിന്നും ധാരാളം നല്ല ചിത്രങ്ങൾ റിലീസ് ചെയ്യുന്നുണ്ടെന്നും ബിഹൈൻഡ് വുഡ്‌സ് നൽകിയ അഭിമുഖത്തിൽ ശ്രീനിധി പറയുന്നു.
ശ്രീനിധി ഷെട്ടിയുടെ വാക്കുകൾ
എനിക്ക് മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ട്. ഞാൻ പൃഥ്വിരാജിനെ ബാംഗ്ലൂരിൽ വെച്ചു കണ്ടിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിന് പൃഥ്വിരാജ് വന്നിരുന്നു. ആൻഡ് ഹി ഈസ് വെരി സ്വീറ്റ് ആൻഡ് ലവ്‌ലി. ഞാൻ ലൂസിഫറിന്റെ വലിയ ഫാനാണ്. ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, ലൂസിഫർ 2 നു വേണ്ടിയുള്ള മാരക വൈറ്റിംഗിൽ ആണെന്ന്. പെട്ടെന്ന് തന്നെ റിലീസ് ചെയ്യൂ എന്ന്. ലൂസിഫർ ഞാൻ തിയേറ്ററിൽ പോയാണ് കണ്ടത്. അതിന്റെ വർക്കിലാണെന്നും റിലീസ് ചെയ്യാൻ ആയിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ആദ്യം കണ്ട ദുൽഖർ സൽമാന്റെ സിനിമ ചാർളിയാണ്. ആ സിനിമയെനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഒരു ആക്ടർ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിനെയും വളരെ ഇഷ്ടമായി. മാത്രവുമല്ല എന്റെ എല്ലാ ഹോസ്റ്റൽ മേറ്റ്സിനെയും ചാർളി കാണാൻ വേണ്ടിയും ഞാൻ നിർബന്ധിച്ചിരുന്നു. എനിക്ക് മലയാളം സിനിമകളോട് നല്ല താല്പര്യമുണ്ട്. കുറെ നല്ല സിനിമകൾ നമുക്ക് മലയാളം മൂവി ഇൻഡസ്ട്രിയിൽ നിന്നും കിട്ടുന്നുമുണ്ട്. മലയാളികൾ തരുന്ന സ്നേഹത്തിനു ഒരുപാട് നന്ദിയുണ്ട്. കാരണം ഞാൻ മലയാളം സംസാരിക്കുന്ന ചെറിയ കട്ടുകൾ ഒരുപാട് പേർ ഷെയർ ചെയ്‌ത് കണ്ടിരുന്നു.
'കെജിഎഫ് 2'ന് ശേഷം 'ദളപതി67'; വിജയിയുടെ വില്ലനാകാന്‍ സഞ്ജയ് ദത്ത് ?
യാഷ് ചിത്രം കെജിഎഫ് 2ൽ ഏറെ ശ്രദ്ധിക്കപ്പെട്ട വില്ലൻ കഥാപാത്രമാണ് അധീര. ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരുന്നു ഈ പ്രതിനായക വേഷം കൈകാര്യം ചെയ്തത്. ഇപ്പോഴിതാ വിജയ് നായകനാകുന്ന 'ദളപതി67'ല്‍(Thalapathy 67) പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ലോകേഷ് കനകരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുക.
കൊവിഡ് കാലത്ത് റിലീസ് ചെയ്ത് വമ്പൻ ഹിറ്റ് സ്വന്തമാക്കിയ മാസ്റ്ററിന് ശേഷം ലോകോഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുകയെന്ന വാർത്ത വന്നിരുന്നു. വിജയ്‌ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ട്.
