പ്രേക്ഷകരിൽ ചിരി പടർത്തുന്നതോടൊപ്പം തന്നെ ഭയപ്പെടുത്താനും ചിത്രത്തിന് സാധിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. 

ണ്ണി ലിയോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒ മൈ ഗോസ്റ്റി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. ഹൊറര്‍ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെയാകും സണ്ണി ലിയോൺ അവതരിപ്പിക്കുകയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സണ്ണിയുടെ മാസും ഫൈറ്റും ട്രെയിലറിൽ കാണാം. പ്രേക്ഷകരിൽ ചിരി പടർത്തുന്നതോടൊപ്പം തന്നെ ഭയപ്പെടുത്താനും ചിത്രത്തിന് സാധിക്കുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. 

ആര്‍ യുവൻ ആണ് 'ഓ മൈ ഗോസ്റ്റ്' സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം ദീപക് ഡി മേനോനാണ് നിര്‍വഹിക്കുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്റും ഹോഴ്‍സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മിക്കുന്നത്. സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ദാര്‍ഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പബ്ലിസിറ്റി ഡിസൈനര്‍ ജോസഫ് ജാക്സസണാണ്.

മമ്മൂട്ടിയ്‌ക്കൊപ്പം വിജയ് സേതുപതി; പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

അതേസമയം, അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിലും സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്വപ്‍നം യാഥാര്‍ഥ്യമായതു പോലെയാണെന്നും അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോൺ പറഞ്ഞിരുന്നു. അന്തരിച്ച സംവിധായകൻ ഷാഹുരാജ് ഷിൻഡെയുടെ അവസാന കന്നട ചിത്രമായ ചാമ്പ്യൻ മലയാളത്തിലേക്ക് എത്തുന്നുണ്ട്. സച്ചിന്‍ ധന്‍പാലും അദിതി പ്രഭുദേവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ സണ്ണി ലിയോണും എത്തുന്നുണ്ട്.