ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ​ദിലീപും ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് നടി തമന്ന. സെറ്റിലെത്തിയ തമന്നയെ പൂക്കൾ നൽകി ദിലീപ് സ്വീകരിച്ചു. ഇതാദ്യമായാണ് ഒരു മലയാള സിനിമയിൽ തമന്ന വേഷമിടുന്നത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഏതാനും നാളുകൾക്ക് മുൻപ് ആരംഭിച്ചിരുന്നു. 

ബോളിവുഡിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.

അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നടൻ ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിം​ഗ് അവസാനിപ്പിക്കേണ്ടി വന്നു. ഒടുവിൽ ഈ വർഷം ഓ​ഗസ്റ്റിൽ ചിത്രീകരണം പുനഃരാരംഭിക്കുകയും അടുത്തിടെ ഷൂട്ടിം​ഗ് പൂർത്തി ആക്കുകയും ചെയ്തു. 

സ്വർണം കൊണ്ട് പ്രതികാരമെഴുതാൻ 'ഖലീഫ' വരുന്നു; പൃഥ്വിരാജ് ഇനി വൈശാഖ് ചിത്രത്തിൽ