2018ൽ ഞാൻ മീടു ആരോപണം ഉന്നയിച്ചത് മുതൽ വീട്ടിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്നും തനുശ്രീ ദത്ത. 

ഴിഞ്ഞ ഏറെ വർഷമായി സ്വന്തം വീട്ടിൽ മാനസിക പീഡനങ്ങൾ നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു തനുശ്രീ ഇക്കാര്യം പറഞ്ഞത്. വർഷങ്ങളായി താൻ പീഡനത്തിന് ഇരയാകുകയാണെന്നും സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു. തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ ദത്ത വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്.

"പ്രിയപ്പെട്ടവരെ, സ്വന്തം വീട്ടിൽ ഞാൻ പീഡിപ്പിക്കപ്പെടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനിൽ പോയി പരാതി നൽകാനാണ് അവർ പറയുന്നത്. ഞാൻ വളരെയധികം ക്ഷീണിതയാണ്. എനിക്ക് മുന്നോട്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഒരു കുഴപ്പം പിടിച്ച വീടാണ് എന്റേത്. വീട്ടിൽ നിന്നും വേലക്കാരികളെ പറഞ്ഞുവിട്ടു. എനിക്ക് അവരെ നിയമിക്കാനും അവകാശമില്ല. മുൻ വേലക്കാരികളിൽ നിന്നും വളരെ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മോഷ്ടിക്കുകയും മോശമായ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്. എന്‍റെ മുറിയുടെ വാതിലില്‍ പോലും ആളുകള്‍ വന്ന് മുട്ടുന്നു. എല്ലാ ജോലികളും ഞാൻ ചെയ്യേണ്ട അവസ്ഥയാണ്. എൻ്റെ സ്വന്തം വീട്ടിലാണ് ഞാൻ ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. ദയവായി ആരെങ്കിലും എന്നെ സഹായിക്കൂ", എന്ന് തനുശ്രീ ദത്ത പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വീഡിയോ പങ്കുവച്ച്, "ഞാൻ ആകെ മടുത്തിരിക്കയാണ്. 2018ൽ ഞാൻ മീടു ആരോപണം ഉന്നയിച്ചത് മുതൽ വീട്ടിൽ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. തീരെ മടുത്താണ് പൊലീസിനെ വിവരം അറിയിച്ചത്. ഇനിയും വൈകുന്നതിന് മുൻ ആരെങ്കിലും എന്നെ ഒന്ന് സഹായിക്കൂ", എന്നgx തനുശ്രീ ദത്ത കുറിച്ചിട്ടുണ്ട്.

നാനാ പടേക്കറിനിതിരെ മീടു ആരോപണം ഉന്നയിച്ച് വാർത്തകളിൽ ഇടംനേടിയ ആളാണ് തനുശ്രീ ദത്ത. 2009ൽ ഓകെ പ്ലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നാനാ പടേക്കർ ലൈം​ഗികമായി പീഡിപ്പിച്ചെന്നായിരുന്നു തനുശ്രീ വെളിപ്പെടുത്തിയത്. 'ചോക്ലേറ്റ്' എന്ന സിനിമയുടെ സെറ്റിൽ ഇർഫാനൊപ്പം വസ്ത്രങ്ങമില്ലാതെ നൃത്തം ചെയ്യാൻ നിർമ്മാതാവ് വിവേക് അഗ്നിഹോത്രി സമ്മർദ്ദം ചെലുത്തിയതായി തനുശ്രീ ആരോപിച്ചിരുന്നു.
Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്