ഒടിടിയില്‍ കങ്കുവയുടെ അഭിപ്രായത്തില്‍ മാറ്റമുണ്ടോ?.

തമിഴകത്തിന്റെ സൂര്യ നായകനായി വന്ന ചിത്രമാണ് കങ്കുവ. വൻ ഹൈപ്പിലായിരുന്നു ചിത്രം എത്തിയത്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷയ്‍ക്കൊത്ത പ്രകടനം കാഴ്ചവയ്‍ക്കാതിരുന്ന കങ്കുവ ഒടിടിയിലും എത്തിയിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ടട്.

കങ്കുവ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ എത്തിയത്. മോശമില്ലാത്ത അഭിപ്രായങ്ങള്‍ ഒടിടിയില്‍ സൂര്യയുടെ ചിത്രം കങ്കുവയ്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രത്യേകതകള്‍ ഓരോന്ന് എടുത്തു പറഞ്ഞ് ചിലര്‍ കുറിപ്പുകളെഴുതുന്നുമുണ്ട്. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്.

Scroll to load tweet…
Scroll to load tweet…

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളം ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിച്ചത് ശ്രദ്ധയാകര്‍ഷിരുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസാണ്.

Read More: അന്ന് എന്റെ വിവാഹം, ഇന്ന് മകന്റേത്', പ്രതികരണവുമായി ജയറാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക