സ്വതസിദ്ധമായ അവതരണശൈലികൊണ്ട് പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് ആദില്‍ ഇബ്രാഹിം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഓരോ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലെ ആദിലിന്റെ വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കു തന്നെ തുടക്കം കുറിച്ചിരുന്നു.

വന്‍ താരനിര അണിനിരന്ന വിവാഹമായിരുന്നു നടന്നത്. പേളി മാണിയും ശ്രീനിഷും അനു മോഹനും നടന്‍ ബാല തുടങ്ങി നിരവധി താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ടായി. ഇസ്ലാം മതവിശ്വാസിയായ ആദില്‍ ഇതര മതസ്ഥയായ നമിതയെ വിവാഹം ചെയ്തു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍. അവരുടെ വസ്ത്രധാരണവും ചര്‍ച്ചകളിലേക്ക് നയിച്ചു. എന്നാല്‍ മതം പറഞ്ഞ് ഉപദേശിക്കാനും വിമര്‍ശിക്കാനും എത്തിയവര്‍ക്ക് കണക്കിനുള്ള മറുപടിയുമായി ആദിലും എത്തിയിരുന്നു. എന്റെ കാര്യം ഞാനാണ് തീരുമാനിക്കുന്നതെന്നും ഞാന്‍ വെറും മനുഷ്യന്‍ മാത്രമാണെന്നുമായിരുന്നു താരത്തിന്റെ മറുപടി.

Read More: 'മൈ ലിറ്റിൽ പ്രിൻസ്', മകന്‍ അര്‍ജുന് പിറന്നാള്‍ ആശംസകളുമായി ദിവ്യ ഉണ്ണി

ഇപ്പോഴിതാ തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിന് ആദില്‍ നല്‍കിയ കുറിപ്പാണ് കൗതുകമാകുന്നത്. നമിതയെ ചേര്‍ത്ത് പിടിച്ച ചിത്രത്തിനൊപ്പം, ' ഇല്ല പെണ്ണേ ഞാന്‍ വിടില്ല..., എന്നെ കൊന്നാലും പൊന്നേ നിന്റെ പിടിവിടില്ല...' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. പോസ്റ്റിന് താഴെ.. സേട്ടാ... എന്ന ഒരു വിളിയായിരുന്നു സഞ്ജു ശിവറാമന്റെ കമന്റ്. ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.