വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആദില്‍ ഇബ്രാഹിം

കൊച്ചി: ടെലിവിഷന്‍ അവതാരകനായും നടനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ആദില്‍ ഇബ്രാഹിം. കഴിഞ്ഞ ദിവസമായിരുന്നു ആദിലിന്‍റെ വിവാഹം. തൃശൂര്‍ സ്വദേശിയായ നമിതയെയാണ് ആദില്‍ വിവാഹം കഴിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ആദില്‍ വിവാഹവാര്‍ത്തയും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ആദിലിന് നേരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ തന്നെ മറുപടി നല്‍കുകയാണ് ആദില്‍. മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായി പോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമുള്ള ഒരു കമന്‍റിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെയാണ് ആദില്‍ മറുപടി നല്‍കിയത്.

ആദില്‍ ഇബ്രാഹിമിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

എന്നെയും കുടുംബത്തെയും എന്‍റെ ഭാര്യയെയും കുറിച്ച് വളരെ മോശമായ ചില കമന്‍റുകള്‍ കാണാനിടയായി. ആദ്യം ഇത്തരം കമന്‍റുകളോട് പ്രതികരിക്കേണ്ടെന്നാണ് കരുതിയത്. ആരെ വിവാഹം കഴിക്കണമെന്നത് എന്‍റെ തീരുമാനമാണ്. ക്ഷമിക്കണം, ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമെ കാണാറുള്ളൂ. അതുകൊണ്ട് ഇത് രണ്ട് മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണ്. ഒരു മുസ്ലിം ആയതുകൊണ്ട് എന്നെ ആരെങ്കിലും ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ ഇല്ല. 

‍ഞാന്‍ എന്താണോ ഇതിനെ സ്നേഹിക്കുന്നയഥാര്‍ത്ഥ മനുഷ്യന്‍ ആണെങ്കില്‍ തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം.