അഹാന കൃഷ്‍ണയ്‍ക്ക് ആശംസകളുമായി പ്രിയപ്പെട്ടവര്‍.

അഹാന കൃഷ്‍ണക്ക് ജൻമദിനാശംസകൾ നേർന്ന് പ്രിയപ്പെട്ടവർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. അമ്മ സിന്ധു കൃഷ്‍ണയും ഭർത്താവ് നിമിഷ് രവിയും സഹോദരിമാരുമെല്ലാം അഹാനക്ക് 31-ാം പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

''അമ്മുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! കഴിഞ്ഞ 31 വർഷമായി നീ എന്റെ കൂടെയുണ്ട്. നിന്റെ അമ്മയാകാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ്. എന്റെ ആദ്യത്തെ കൺമണി! നീ വന്നതോടുകൂടിയാണ് ഇതിനുമുമ്പ് ഞാൻ അറിയാത്ത തരം അത്ഭുതകരമായ സ്നേഹം അനുഭവിച്ചറിഞ്ഞത്. വർഷങ്ങൾ മിന്നൽ വേഗത്തിൽ കടന്നുപോയി. എങ്കിലും എന്റെ ഓർമ്മകൾക്ക് ഇന്നും മങ്ങലില്ല... നിന്റെ നീ ആദ്യമായി എന്നെ നോക്കിയ നോട്ടവും, ആ മണവും ആദ്യമായി എന്റെ പാല് കുടിച്ച ആ മുഹൂർത്തവുമെല്ലാം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നിനക്ക് ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നീയും നിമിഷും ചേർന്ന് നിങ്ങളുടെ സ്വപ്നങ്ങളുടെ ജീവിതം നയിക്കട്ടെയെന്നും ആശംസിക്കുന്നു. എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോഴെല്ലാം എന്റെ കൂടെയുണ്ടായിരുന്നതിനും എന്നെ താങ്ങിനിർത്തിയതിനും നന്ദി. നീ ഒരു നല്ല മകളും, നല്ലൊരു സഹോദരിയും, ആർക്കും കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച കൂട്ടുകാരിയുമാണ്. അതുപോലെതന്നെ നീ നല്ലൊരു ഭാര്യയും, നല്ലൊരു അമ്മയും ആകുമെന്ന് എനിക്ക് ഉറപ്പാണ്. എന്റെ അമ്മുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ'', എന്നാണ് സിന്ധു കൃഷ്‍ണ കുറിച്ചത്. താങ്ക്യൂ അമ്മ എന്ന് അഹാന ഇതിന് മറുപടിയും നൽകിയിട്ടുണ്ട്.

"പ്രിയപ്പെട്ട ഭാര്യയ്ക്ക്, കാമുകിക്ക്, ഉറ്റ സുഹൃത്തിന് ജന്മദിനാശംസകൾ. ഒപ്പം നമ്മുടെ വിവാഹത്തിന്റെ ഒന്നാം മാസത്തിന്റെ വാർഷികത്തിനും ആശംസകൾ" എന്നായിരുന്നു ഭർത്താവ് നിമിഷ് കുറിച്ചത്. "താങ്ക്യൂ ഹസ്ബന്റ്. ലവ് യു" എന്നായിരുന്നു ഇതിന് അഹാനയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക