ജൂൺ 16ന് ആദിപുരുഷ് തിയറ്ററിൽ എത്തും.
പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം ആദിപുരുഷിന്റെ ലിറിക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. അക്ഷയ ത്രിതിയയോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. രാമന്റെ വേഷത്തിൽ അമ്പും വില്ലുമേന്തി നിൽക്കുന്ന പ്രഭാസിനെ പോസ്റ്ററിൽ കാണാം.
ജയ്ശ്രീറാം എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. അജയ്, അതുൽ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. രാമജോഗയ്യ ശാസ്ത്രിയുടേതാണ് വരികൾ. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ് മലയാളത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തെലുങ്കിനൊപ്പം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലും പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ഈ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതും. ഹനുമാന്‍ ജയന്തി ദിനത്തില്‍ പുറത്തിറക്കിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവദത്ത നാഗെ ആണ് ആദിപുരുഷിൽ ഹനുമാനായി എത്തുന്നത്.
ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
രോമാഞ്ചത്തിന് ശേഷം അർജുൻ അശോകൻ; തിരക്കഥാകൃത്തായി ലെന, 'ഓളം' ഫസ്റ്റ് ലുക്ക്
ജൂൺ 16ന് ആദിപുരുഷ് തിയറ്ററിൽ എത്തും. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
