സുധീര്‍ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ധഗി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി. തന്റെ ഫോട്ടോ ഗൂഗിളില്‍ തിരയാറില്ലെന്ന് അദിതി പറയുന്നു. ഒരു ചാറ്റ് ഷോയിലാണ് അദിതി അതിന്റെ കാരണവും പറയുന്നത്.

ഒരിക്കല്‍ ഞാൻ എന്റെ ചിത്രം തിരഞ്ഞിരുന്നു. പക്ഷേ കണ്ട ഫോട്ടോകള്‍ എനിക്ക് സന്തോഷമുണ്ടാക്കുന്നതായിരുന്നില്ല. കാരണം ഒരു സിനിമയിലെ, നഗ്നമായ എന്റെ പുറംഭാഗമുള്ള ഫോട്ടോകളായിരുന്നു അത്. അതിന് ശേഷം എന്റെ ചിത്രം ഗൂഗിളില്‍ തിരയാറില്ലെന്ന് തീരുമാനിച്ചു- അദിതി പറയുന്നു. മിസ്‍കിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദിതി ഇപ്പോള്‍ അഭിനയിക്കുന്നത്. സൈക്കോ എന്ന ചിത്രതത്തിലാണ് അദിതി അഭിനയിക്കുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.