ദില്ലി: ചലചിത്ര മേഖലയിലേക്ക് ഷാരൂഖ് ഖാന് പ്രവേശനം നല്‍കിയ സീരിയല്‍ ലോക്ക് ഡൌണ്‍ കാലത്ത്  പുനസംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. രാമായണവും മഹാഭാരതവും നേരത്തെ പുനസംപ്രേക്ഷണം ചെയ്യാന്‍ തീരുമാനമായിരുന്നു. 1989ല്‍ സംപ്രേക്ഷണം ചെയ്ത സര്‍ക്കസ് എന്ന സീരീസ് ആണ് പുനസംപ്രേക്ഷണം ചെയ്യുന്നത്. ഞായറാഴ്ച 8 മണി മുതല്‍ അസീസ് മിര്‍സയുടെ ഈ സീരീസ് വീണ്ടും കാണാന്‍ കഴിയും. അസീസ് മിര്‍സയും കുന്ദന്‍ ഷായുമാണ് സീരീസിന്‍റെ സംവിധായകര്‍. 

രാമായണം കാണുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍, മന്ത്രിയെ നീറോയെന്ന് വിളിച്ച് സോഷ്യല്‍ മീഡിയ...

രാമായണം പുനസംപ്രക്ഷണം ചെയ്യുമെന്ന വിവരം കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഇതെന്നാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. ശനിയാഴ്ച മുതലായിരിക്കും സംപ്രേക്ഷണം ആരംഭിക്കുക. രാവിലെ 9 മണി മുതല്‍ 10 മണിവരെയും, രാത്രി 9 മണിമുതല്‍ 10 മണിവരെയും ഡിഡി നാഷണലില്‍ ആയിരിക്കും രാമായണം സീരിയല്‍ സംപ്രക്ഷേപണം ചെയ്യുക.

ലോക്ക്ഡൗണ്‍ കാലത്ത് ദൂരദര്‍ശന്‍ വീണ്ടും 'രാമായണം' സംപ്രേക്ഷണം ചെയ്യും
നേരത്തെ പ്രസാര്‍ഭാരതി വൃത്തങ്ങള്‍ രാമായണം ടെലികാസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയിരുന്നു. 1987ലാണ് ആദ്യമായി രാമായണം ദൂരദര്‍ശന്‍ വഴി പ്രക്ഷേപണം ചെയ്തത്. സിനിമ സംവിധായകന്‍ രാമനന്ദ സാഗര്‍ ആണ് ഈ പരമ്പരയുടെ നിര്‍മ്മാതാവ്.