ധനുഷ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം അസുരൻ നാരപ്പ എന്ന പേരില്‍ തെലുങ്കിലേക്ക് എത്തുകയാണ്. വെങ്കടേഷ് ദഗുബാടി നായകനാകുന്ന ചിത്രത്തില്‍ പ്രിയാമണിയാണ് നായിക. സിനിമയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പ്രിയാമണി ചിരഞ്‍ജീവിയുടെയും നായികയാകുന്നുവെന്നതാണ് വാര്‍ത്ത. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ വെങ്കടേഷ് ചിത്രത്തിന് പിന്നാലെ ചിരഞ്ജീവി ചിത്രത്തിലും പ്രിയാമണി നായികയാകുമെന്നാണ് വാര്‍ത്തകള്‍.

മലയാളം സിനിമയായ ലൂസിഫറിന്റെ റിമേക്കിലാണ് പ്രിയാമണി നായികയാകുന്നത്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ കഥാപാത്രമായി ചിരഞ്‍ജീവി എത്തും. മഞ്‍ജു വാര്യരുടെ കഥാപാത്രമായി പ്രിയാമണി എത്തുമെന്നാണ് വാര്‍ത്ത. ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. സത്യദേവ് സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തും.

പൃഥ്വിരാജ് ആയിരുന്നു ലൂസിഫര്‍ സംവിധാനം ചെയ്യുന്നത്.

അസുരൻ സംവിധാനം ചെയ്‍തത് വെട്രിമാരനായിരുന്നു.