ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം 'ലിയോ'യ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
കമല്‍ഹാസൻ നായകനായി വേഷമിട്ട ഹിറ്റ് ചിത്രം 'വിക്രമി'ലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചയാളാണ് ലോകേഷ് കനകരാജ്. വിജയ്‍യുടെ പുതിയ ചിത്രം 'ലിയോ'യുടെ സംവിധായകൻ എന്ന നിലയിലും ലോകേഷ് കനകരാജ് പ്രേക്ഷകശ്രദ്ധയിലുണ്ട്. ലോകേഷ് കനകരാജിന്റെ മറ്റൊരു വമ്പൻ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ വിജയ്‍യെ നായകനാക്കി വീണ്ടും സിനിമ ഒരുക്കുമെന്ന് മാധ്യമങ്ങളോട് ലോകേഷ് കനകരാജ് വെളിപ്പെടുത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
'മാസ്റ്റര്‍' എന്ന വിജയ ചിത്രത്തിന് ശേഷം വിജയ്‍യെ നായകനാക്കി 'ലിയോ' ഒരുക്കിയ ലോകേഷ് കനകരാജ് ദളപതിയെ നായകനാക്കി വീണ്ടും ഒരു സിനിമ ഒരുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. 'തലൈവര്‍ 171' എന്ന് വിശേഷണപ്പേരുള്ള ചിത്രം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്നുണ്ടെന്ന് ബാബു ആന്റണിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ താനും ഭാഗമാകുമെന്ന് ബാബു ആന്റണി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയായിരുന്നു. എന്തായാലും ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റാകുമെന്ന തീര്‍ച്ചയിലാണ് രാജ്യത്തെ പ്രേക്ഷകര്‍.
ലിയോ'യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ച് രംഗത്ത് എത്തിയിരുന്നു ലോകേഷ് കനകരാജ്. ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്‍ക്കായി സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് 'ലിയോ'യുടെ സംവിധായകൻ ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്‍യുടെ നായികയാകുന്നത് തൃഷയാണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
Read More: അമ്പമ്പോ എന്തൊരു മാറ്റം, പുത്തൻ ചിത്രത്തിലെ ധനുഷിന്റെ ലുക്ക് പുറത്ത്
